CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 26 Seconds Ago
Breaking Now

മധുരസ്മരണകൾ ഉണർത്തി ഇപ്സ്വിച്ച് കെ.സി.എ പൊന്നോണം പ്രൌഡഘംഭീരമായി.

ഇപ്സ്വിച്ച്: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ ഇപ്സ്വിച്ചിലെ കേരള കൾച്ചറൽ അസോസിയേഷന്റെ 'പൊന്നോണം-2015' അവിസ്മരണീയമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സിൽ അനുഭവമാക്കിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും, കെ.സി.എ-കെ സിഎസ്‌എസ്‌ സംയുക്ത ഓണാഘോഷത്തെ പ്രൌഡ ഗംഭീരമാക്കി.

55fa343747331.jpg

55fa3493121a1.jpg

55fa34e441dbb.jpg

നാട്ടിൽ നിന്നും കൊണ്ടു വന്ന തുമ്പപൂ, കാക്കപ്പൂ മുതൽ ചെത്തിപ്പൂ വരെ ഉപയോഗിച്ച് ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളം ഇട്ടു കൊണ്ട്‌ നാന്ദി കുറിച്ച 'പൊന്നോണം-2015' ആഘോഷം കൊട്ടും കൊരവയും, ആർപ്പുവിളികളുമായി എഴുന്നെള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി. മാവേലി മന്നനെ വരവേൽക്കാൻ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയും ആയി നിന്ന കെ.സി.എ. കുടുംബാംഗങ്ങൾക്ക് പുലിക്കളിയും കൂടി ചേർന്നപ്പോൾ ഉത്സവ പ്രതീതിയുണർത്തുകയായി.  

55fa356b678e9.jpg

55fa35a30f480.jpg

എല്ലാവരും ചേർന്ന് മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ച്   ഭാരവാഹികൾ നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ആരംഭമായി. സാം ജോണ്‍ ഏവർക്കും ഹൃദ്ധ്യമായ സ്വാഗതം അരുളി. ഡോ.അനൂപ്‌ നൽകിയ ഓണ സന്ദേശം ഏറെ ചിന്തോദ്ദീപകവും ഹൃദ്യവുമായിരുന്നു.

55fa360ddc124.jpg

55fa36599698b.jpg

തുടർന്ന് അരങ്ങേറിയ കലാ വിരുന്നിൽ കെ.സി.എ അംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച വൈവിധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ അവതരണങ്ങൾ  മികവുറ്റതാക്കിയ കലാകാരന്മാരും കലാകാരികളും  ചേർന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ്‌ ഡാന്‍സുകള്‍, ഓണ പാട്ട്, തിരുവാതിര, ഹാസ്യ രസം മുറ്റിനിന്ന സ്കിറ്റുകള്‍ എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി. ജോബി ജോസ്, സജി ചെറിയാൻ, സിജോ ഫിലിഫ്, ബിനീഷ്, അജി ബെന്നി, ജെമ്മ സജൻ തുടങ്ങിയവർ കലാ പരിപാടികൾക്കും, ആഘോഷത്തിലും തിളക്കം പകർന്ന സഹകാരികളായി. 

55fa37134c66b.jpg

55fa37a940aec.jpg

ലണ്ടൻ ഏഷ്യാനെറ്റ്‌ ടാലെന്റ്റ്‌ വിന്നേഴ്സായ രഞ്ജിനി രാഘവ്, സത്യ നാരായണൻ തുങ്ങിയവരുടെ ഇമ്പമാർന്ന സ്വരരാഗത്തിൽ അവതരിപ്പിച്ച സംഗീതസാന്ദ്രമായ ലൈവ് ഗാനമേള ഇപ്സ്വിച്ച് കുടുംബാംഗങ്ങൾക്ക് പൊന്നോണ ആഘോഷത്തിലെ ഏറ്റവും വലിയ ഹൈലൈറ്റായി.

55fa37fef22c0.jpg

തുടർന്ന് നടന്ന ആവേശവും, വീറും, വാശിയും നിറഞ്ഞു നിന്ന വടം വലിയും, ഓട്ടമൽസരങ്ങളും, ഫാമിലി റിലേയും മറ്റ് കായിക മത്സരങ്ങളും ഇപ്സ്വിച് മലയാളികളുടെ ഒത്തൊരുമയുടെ സ്പന്ദനമായി. വിവിധ ഇൻഡോർ,ഔട്ഡോർ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ പിന്നീട് വിതരണം ചെയ്തു.

പ്രസിഡണ്ട് സോജൻ, സെക്രട്ടറി ടോംജോ, ഖജാൻജി ലാൽസൻ എന്നിവർ  പൊന്നോണത്തിനു നേതൃത്വം നൽകി. കെ സി എ-കെ സി എസ്‌ എസ്‌  സംയുക്ത ഓണാഘോഷ പരിപാടിയുടെ വിജയത്തിൽ പങ്കു ചേർന്ന ഏവർക്കും കണ്‍വീനർ സെബാസ്റ്റ്യൻ വർഗ്ഗീസ് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു.

ദേശീയ ഗാനം ആലപിച്ചുകൊണ്ട് ഇപ്സ്വിച് കെസിഎ-കെസിഎസ്‌എസ്‌ സംയുക്ത പൊന്നോണ അവിസ്മരണീയ ആഘോഷത്തിന് കെസ്ഗ്രെവ് ഹൈസ്കൂൾ ഹാൾ  വേദിയിൽ യവനിക താണു. തൂശനിലയില്‍ വിളമ്പിയ 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഗംഭീര ഓണസദ്യ ആവോളം രുചിക്കുവാന്‍ കഴിഞ്ഞ പൂർണ്ണ സംതൃപ്തി വേദി വിടുമ്പോൾ ഏവരുടെയും മുഖത്തു കാണാമായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.