CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 32 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 19ന് അപ്ട്ടൻ പാര്‍ക്കില്‍, ഫാ ജോസഫ് എടാട്ടും ഫാ ജോസ് അന്തിയാങ്കുളവും ശുശ്രൂഷകള്‍ നയിക്കും

സെപ്റ്റംബർ 19 ശനിയാഴ്ച അപ്ട്ടൻ പാര്‍ക്കില്‍ ഗദസമനി (ലണ്ടന്‍) കണ്‍വെന്‍ഷന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ ജോസഫ് എടാട്ടും സീറോ മലബാര്‍ ബ്രെഡ്‌വുഡ് ചാപ്ലയിൻ ഫാ ജോസ് അന്തിയാങ്കുളവും ശുശ്രൂഷകള്‍ നയിക്കും.

രാവിലെ 8 മുതല്‍ ജപമാല പ്രദക്ഷിണത്തോടെ ആരംഭിയ്ക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുർബാന, ദൈവവചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യാരാധന,രോഗ സൌഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ 4 മണിയ്ക്ക് അവസാനിക്കും.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ ഉപവാസ പ്രാര്‍ത്ഥാനാദിനമായി ആചരിക്കുന്നത് കൊണ്ട് കുട്ടികള്‍ക്കായി മാതാപിതാക്കള്‍ ഭക്ഷണം കരുതേണ്ടതാണ്.

സൗജന്യ പാര്‍ക്കിങ് സൗകര്യം വെസ്റ്റ്ഹാം ഫുഡ്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ്ങില്‍ ലഭ്യമാണ്. കഴിയുന്നതും പൊതുയാത്രാ സൗകര്യം പ്രയോജനപ്പെടുത്താന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കണ്‍വന്‍ഷന്‍ ഹാളിന്റെ അഡ്രസ്:

BOLYEN BANQUETING

7-11 BARKING ROAD

E61PW

 കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ ജോസ് അന്തിയാംകുളം -07472801507

തോമസ്-07903867625

മാര്‍ട്ടിന്‍-07854634115

 

ബെന്നി-07575208029 (പാർക്കിംഗ്)  




കൂടുതല്‍വാര്‍ത്തകള്‍.