CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 12 Seconds Ago
Breaking Now

ഗ്രെയ്‌സ് മെലഡീസിന്റെ മനോഹര തീരത്ത് ജി വേണുഗോപാല്‍, ''ഗ്രേയ്‌സ് നൈറ്റ് 2015'' സെപ്തംബര്‍ 27 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ സൗത്താംപ്റ്റണില്‍

പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാലും അമൃത ടിവി സൂപ്പര്‍ ഡാന്‍സര്‍ സ്പതാ രാമനും യുകെയിലെ പ്രശസ്ത ഗായകരും നൃത്ത വിസ്മയങ്ങളും തീര്‍ക്കുന്ന ഗ്രേയ്‌സ് നൈറ്റ് വീണ്ടും 'ഗ്രേയ്‌സ് നൈറ്റ് ' ആകുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

ഗ്രേയ്‌സ് മെലഡീസിന്റെ ഏഴാമത് പിറന്നാള്‍ ഗ്രേയ്‌സ് നൈറ്റ് എന്ന പേരില്‍ എട്ടാം വര്‍ഷത്തിലേക്ക് കുതിക്കുമ്പോള്‍ സച്ചിന്‍ ശങ്കര്‍ മന്നത്ത്,ബിജു നാരായണന്‍,ജി വേണുഗോപാല്‍ അങ്ങനെ ഗ്രേയ്‌സ് നൈറ്റ വിശ്വാസ്യതയുടെ മുഖമുദ്രയുമായി കലാ ലോകമാകെ സുമനസുകളുടെ ഇടയില്‍ അംഗീകാരം നേടുന്നു.ഈ വിജയം ഗ്രേയ്‌സ് മെലഡീസിന്റെ സാരഥിയായ ഉണ്ണികൃഷ്ണനും ജിഷ്ണു,ട്രീസ,ജിലു സാന്ദ്രാ,ജെയ്‌സണ്‍ എന്നിവരുടെ സംഗീത ജീവിതത്തിന്റെ പ്രയാണത്തിന് മുതല്‍ക്കൂട്ടാണ്.ഒഴുക്കിനെതിരെ തുഴയുവാന്‍ കാറും കോളും നിറഞ്ഞ പ്രവാസ ജീവിതത്തിലെ മരുപ്പച്ചപ്പോലെയാണ് ഗ്രേയ്‌സ് നൈറ്റ് .

ഈ വര്‍ഷത്തെ ഗ്രേയ്‌സ് നൈറ്റിനെ ധന്യമാക്കുന്നതിനായി ചിത്രകാരനും വൈദീകനുമായ ഫാ ജോസ് പുനമഠവും പോര്‍ട്ട്‌സ് മൗത്ത് മലയാളി അസോസിയേഷന്റെ  പ്രസിഡന്റ് ജോളി കുളംപള്ളി,സജിത് ജോസഫ്(SMAപ്രസിഡന്റ്) സിബി മേപ്രത്ത്(കലാഹംഷയര്‍) എന്നിവരും മറ്റ് വിശിഷ്ടാതിഥികളും എത്തിച്ചേരും.

ഗ്രേസ് നൈറ്റ് അവതാരകരായി ഡോണാ ലാലു,ഷൈന്‍ ടോണി,രശ്മി പ്രകാശ് എന്നിവർ അവരവരുടെ തനതായ ശൈലിയില്‍ ഓരോ മുഹൂര്‍ത്തങ്ങളും നമുക്കായ് പങ്കുവയ്ക്കുന്നു.

ഗാനമാലികയില്‍ അജിത് പാലിയത്,ദിലീപ് രവി,ഡോ വിപിന്‍ നായര്‍,ജോണ്‍സണ്‍ ജോണ്‍,ബാബു ജോണ്‍സ്,പീറ്റര്‍ ജോസഫ്,അനിതാ ഗിരീഷ്,അനുപമ ആനന്ദ്,ലീന റോണി ഫുര്‍ടാഡോ,സൗമ്യ പ്രതീഷ് എന്നിവരും ഉണ്ണി കൃഷ്ണൻ , ജിഷ്ണു ജ്യോതി,സാന്ദ്ര ജയ്‌സണ്‍.,ട്രീസ ജിഷ്ണു,ജിലു ഉണ്ണികൃഷ്ണന്‍ എന്നീ ഗ്രേയ്‌സ് മെലഡീസ് ഗായകരും അണിചേരുന്നു.

സിബി മേപ്രത്,ജിഷ്ണു  ജ്യോതി,ജെയ്‌സണ്‍ മാത്യു,ജെയ്‌സണ്‍ ടോം,റജി കോശി,മനോജ് പിള്ള,മനോജ് മാത്രാടാൻ ,അനില്‍കുമാര്‍,മനു ജനാര്‍ദ്ദനന്‍,ജോയ്‌സണ്‍ ജോയ് ,ഉണ്ണി കൃഷ്ണന്‍ എന്നവരാണ് ഗ്രേസ് നൈറ്റിന്റെ അണിയറയില്‍

ലോറന്‍സ് ജോസഫ്,ബിജു മൂന്നാനപ്പള്ളി . സാം തോമസ് പോര്‍ട്ട്‌സ്മൗത്ത്,സിബി കുര്യന്‍,ജിസ്‌മോൻ എന്നിവര്‍ ചിത്രജാലകത്തിലെത്തുമ്പോള്‍ വെങ്കിട്ടയ്യര്‍,സിബി ചെപ്പാനത്ത്,അലിയാസ് എന്നിവര്‍ വ്യത്യസ്തമായ ഭാരതീയ തനിമയില്‍ രുചികൂട്ടുമായി എത്തും.

ഉച്ചതിരിഞ്ഞ് കൃത്യം മൂന്നു മണിക്ക് തുടങ്ങുന്ന പരിപാടി എട്ടു മണിയോടെ അവസാനിയ്ക്കും.നിരവധി സമ്മാനങ്ങള്‍ പ്രേക്ഷകര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്.പാര്‍ക്കിങ് പ്രവേശനം തിരച്ചും സൗജന്യമാണ. സഹൃദയരായ കലാ സ്‌നേഹികള്‍ക്ക് തികച്ചും മനസില്‍ താലോലിക്കാനായി,കിനാവിന്റെ മുത്തായി മാറും ഈ വേണുസംഗീത നിശ എന്നതില്‍ സംഘാടകര്‍ക്ക് തെല്ലും സംശയമില്ല

സ്ഥലം

സൗത്താംപ്റ്റണ്‍

സെന്റ് ജോര്‍ജ് കാത്തലിക് കോളേജ്

 

 




കൂടുതല്‍വാര്‍ത്തകള്‍.