CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 50 Seconds Ago
Breaking Now

ഈസ്റ്റർ പിറ്റേന്നു കാൽവരിയിൽ ദിവ്യബലിയൊരുക്കി വിശുദ്ധനാട് തീർഥാടനം

ഈസ്റ്റർ പിറ്റേന്ന് യേശുവിന്റെ കല്ലറയിൽ ഒരു ദിവ്യബലി; കാൽവരിയിൽ അവന്റെ കുരിശിൻചുവട്ടിൽ സർവംമറന്നൊരു നിമിഷം; യേശു നടന്ന അതേ സഹനപാതയിലൂടെ കുരിശിന്റെ വഴി!

സ്കൂൾ അവധിക്കാലമായ മാർച്ച് 28 മുതൽ ഏപ്രിൽ അഞ്ചുവരെ ഒരുക്കുന്ന ഈ വിശുദ്ധനാട് തീർഥാടനം ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, ശാന്തിമോൻ ജേക്കബ്‌ എന്നിവർ നയിക്കും. ഇത് അഞ്ചാം തവണയാണ് ഈ ടീം വിശുദ്ധനാട്ടിലേക്ക് പ്രാർഥനായാത്ര സംഘടിപ്പിക്കുന്നത്. 

തികച്ചും അനുഗ്രഹപൂർണമാണ് ഈസ്റ്റർ കാലത്ത് ജറുസലേം സന്ദർശിക്കുന്നത്. മാർച്ച് 29 നു വൈകുന്നേരം ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്നു സംഘം യാത്ര തിരിക്കും; ഏപ്രിൽ അഞ്ചിനു വൈകുന്നേരം മടങ്ങിയെത്തും. ഫോർസ്റ്റാർ ഹോട്ടൽ താമസം, മൂന്നുനേരം ഭക്ഷണം, നേരിട്ടുള്ള വിമാനയാത്ര, എല്ലാദിവസവും  ദിവ്യബലി എന്നിവയുണ്ടാകും. വർഷങ്ങളായി ഇസ്രയേലിൽ പഠനം നടത്തുന്ന  വൈദീകൻ  ഗൈഡ് ആയിരിക്കും. 

ഇക്കുറി വളരെ പ്രധാനപ്പെട്ട രണ്ടു ശുശ്രൂഷകൾ ഒരുക്കിയിട്ടുണ്ട്; ജെറുസലേമിൽ യേശുവിന്റെ കല്ലറയിൽ ദിവ്യബലി; അന്ന് രാത്രിതന്നെ ഗത്സെമെൻ ദേവാലയത്തിലെ പള്ളിയിൽ രാത്രി ആരാധന. യേശു മുട്ടുകുത്തി നിന്ന് രക്തംവിയർത്തു പ്രാർഥിച്ച പാറയാണ് ഈ ദേവാലയത്തിന്റെ അൾത്താര. ആ അൾത്താരയുടെ ചുറ്റുമാണ്  ആരാധനക്കായി സമ്മേളിക്കുന്നത്.

മാതാവിന്റെ മംഗളവാർത്ത സംഭവിച്ച നസ്രത്തിൽ ആണ് യാത്രയുടെ ആദ്യപ്രഭാതം. തുടർന്ന് യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ കാനായിലും താബോർ മലയിലും സംഘം സന്ദർശനം നടത്തും. കാനായിലെ ദേവാലയത്തിൽ വിഹാഹവൃത വാഗ്ദാന നവീകരണ ശുശ്രൂഷയുണ്ടാകും. ഗലീലി തടാകത്തിലെ ബോട്ട് യാത്രയാണ് രണ്ടാം ദിവസത്തെ പ്രധാന ആകർഷണം. അഷ്ടഭാഗ്യങ്ങളുടെ മലയും യോർദാൻ നദിയും അന്നത്തെ യാത്രയിലുണ്ട്. മാമോദീസ നവീകരണ ശുശ്രൂഷ യോർദാനിൽ നടക്കും. 

തുടർന്നുള്ള ദിവസം  കഫർണാം, യേശു അപ്പം വർധിപ്പിച്ച ഇടം, ജസ്രീൽ താഴ്‌വര, ഹൈഫ, കാർമൽ മല എന്നിവ  എന്നിവ സന്ദർശിച്ച് ബെത്ലഹേമിൽ എത്തും. 

പിറ്റേന്ന് രാവിലെ തിരുപ്പിറവി ദേവാലയത്തിൽ ദിവ്യബലി. മിൽക്ക് ഗ്രോട്ടോ, ഇടയന്മാരുടെ താഴ്‌വര എന്നിവയിലൂടെ ജെറിക്കോയിലേക്ക്. യേശുവിനെ പിശാച് പരീക്ഷിച്ച മല, യേശു ശപിച്ച അത്തിവൃക്ഷം എന്നിവ കണ്ടശേഷം ഖുംറാൻ മലനിരകളിലേക്ക്. സായാഹ്നത്തിൽ ചാവുകടലിൽ കുളി. 

അടുത്തദിവസം ജരുസലേമിലെക്ക് യാത്ര. ഒലിവുമല, യേശു സ്വർഗാരോഹണം ചെയ്ത ഇടം എന്നിവ കണ്ടശേഷം ഗത്സെമെൻ തോട്ടത്തിലെ ദേവാലയത്തിൽ. അവിടെ നിന്ന് കെദ്രോൻ താഴ്‌വാരം കടന്നു ബെഥനിയിലേക്ക്. അന്നുതന്നെ മാതാവ് എലിസബത്തിനെ സന്ദർശിച്ച ഗ്രാമത്തിൽ തീർത്ത  പള്ളിയിൽ.

കാൽവരിയിലേക്കുള്ള കുരിശിന്റെ വഴിയാണ് പിന്നീടുള്ള ദിവസം. യേശുവിന്റെ കല്ലറ, ഗാഗുൽത്ത എന്നിവിടങ്ങളിൽ പ്രത്യേക പ്രാർത്ഥന. സിയോൻ മല, ജാഫാ കവാടം, എന്നിവ കണ്ടശേഷം ജറൂസലേം ദേവാലയം നിന്ന മലയിലേക്ക്. ബെത്സെയ്ദാ കുളം, എമ്മാവൂസ് എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തും. 

ട്രാവൽ ഇൻഷുറൻസ്: വിശുദ്ധനാട് തീർഥാടകർക്ക് ട്രാവൽ ഇൻഷുറൻസ് നിർബന്ധം. യാത്രക്ക് അത് കൈവശം ഉണ്ടായിരിക്കണം.

ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് 'വിസ ഓണ്‍ അറൈവൽ' സൗകര്യം ലഭിക്കും. ഇന്ത്യൻ  പാസ്പോർട്ട്  ഉള്ളവർക്ക് മുൻകൂട്ടി ഗ്രൂപ്പ് വിസ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ ഫോർസ്റ്റാർ  ഹോട്ടലുകളായ നസറെത്തിലെ 'റിമോണിം', ബെത്ലെഹേമിലെ 'ഷെപ്പേർഡ്' എന്നിവിടങ്ങളിലാണ് താമസം ക്രമീകരിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണവും അത്താഴവും താമസിക്കുന്ന ഹൊട്ടെലിലും ഉച്ചഭക്ഷണം യാത്രക്കിടയിലും ആയിരിക്കും. ഇവ ടൂർ പാക്കേജിൽ ഉൾപ്പെടും. ഒരു ലിറ്റർ കുടിവെള്ളവും പ്രതിദിനം കോംപ്ലിമെന്ററി ആയി ലഭിക്കും. 

ഏതാനും സീറ്റുകൾകൂടി മാത്രമാണ് ഒഴിവുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്

മാർട്ടിൻ: മൊബൈൽ: 07854 634115 




കൂടുതല്‍വാര്‍ത്തകള്‍.