CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 29 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ ചാപ്ലിയൻസിയുടെ നേതൃത്വത്തിലുള്ള വാൽസിംഗാം മരിയൻ തീര്ഥാടനം ഒക്ടോ. 4 ന്

സെന്റ്‌. മേരീസ് ക്നാനായ ചാപ്ലിയൻസിയുടെ പ്രഥമ മരിയൻ തീർഥാടനം അടുത്ത മാസം 4, ഞായറാഴ്ച വാൽസിംഗാമിൽ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് ഖ്യാതി നേടിയ വാൽസിംഗാം തീർത്ഥാടന കേന്ദ്രത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഭക്തജനങ്ങൾ ഒഴുകിയെത്തുന്നു. ഇംഗ്ലണ്ടിലെ വിവിധ കത്തോലിക്ക രൂപതകളിൽ നിന്നും വാൽസിംഗാമിലേക്ക് പതിവായി തീർത്ഥയാത്രകൾ നടത്താറുണ്ട്. വാൽസിംഗാം മാതാവിന്റെ അനുഗ്രഹാശിസ്സുകൾ പ്രാപിക്കുവാനായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒറ്റയ്ക്കും കൂട്ടായും വിശ്വാസികൾ നിത്യേന എത്താറുണ്ട്. 

ഒക്ടോ. 4 ന് രാവിലെ 11 മണി മുതൽ 4 മണി വരെയാണ് ഈ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണമായി തീർത്ഥാടക സംഘം മരിയൻ ദേവാലയത്തിലേക്കും തുടർന്ന് സ്ലിപ്പർ ചാപ്പലിലേക്കും സന്ദർശനം നടത്തും. തുടർന്ന് ആഘോഷമായ ദിവ്യ ബലി നടത്തപ്പെടും. 

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ UKKCA ഭാരവാഹികളും ഈസ്റ്റ്‌   ആംഗ്ലിയ യൂണിറ്റ് ഭാരവാഹികളും തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. സെന്റ്‌ മേരീസ് ക്നാനായ ചാപ്ലിയൻസിയുടെ ഇദംപ്രദമായ ഈ മരിയൻ തീർത്ഥാടനത്തിൽ പങ്കെടുത്ത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ പ്രാപിക്കുവാനായി എല്ലാ മരിയൻ വിശ്വാസികളെയും ഷ്രൂസ്ബറി രൂപതാ ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപുരയിൽ സ്വാഗതം ചെയ്യുന്നു.                 




കൂടുതല്‍വാര്‍ത്തകള്‍.