CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 3 Seconds Ago
Breaking Now

ചരിത്രഗാഥ രചിക്കാന്‍ നോര്‍ത്തേണ്‍ ക്‌നാനായക്കാര്‍ ശനിയാഴ്ച ലീഡ്‌സില്‍

യുകെകെസിഎയുടെ വടക്കന്‍ ഇംഗ്ലണ്ടിലെ യൂണിറ്റുകള്‍ ശനിയാഴ്ച ലീഡ്‌സില്‍ ഒരുമിക്കുമ്പോള്‍ പുത്തന്‍ ചരിത്രഗാഥ രചിക്കും.മൂന്നാമത് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഇംഗ്ലണ്ടിന്റെ പൗഢിയാര്‍ന്ന സംഗമത്തിന് ലീഡ്‌സ് യൂണിറ്റ് ആത്ഥേയത്വം വഹിക്കുമ്പോള്‍ പുതുചരിത്രമാണ് രചിക്കുക.

ഭക്തിസാന്ദ്രമാര്‍ന്ന ദിവ്യബലി.സ്‌നേഹ കൂട്ടായ്മ,വര്‍ണ്ണ മനോഹാരിതവും നയനാനന്ദവുമായ കലാപരിപാടികള്‍ എന്നിവ ക്‌നാനായ സംഗമത്തിന് മാറ്റ് കൂട്ടും.

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സെന്റ് നിക്കോളാസ് ചര്‍ച്ചില്‍ ആഘോഷമായ ദിവ്യബലിയോടെയാണ് ക്‌നാനായ സംഗമത്തിന് തുടക്കമായത്.തുടര്‍ന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന വാര്‍ഷിക പൊതുയോഗവും വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും .ക്‌നാനായ സംഗമത്തിന് വടക്കന്‍ ഇംഗ്ലണ്ടിലെ എല്ലാ ക്‌നാനായ കുടുംബക്കാരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

സെന്റ് നിക്കോളാസ് ആര്‍ സി ചര്‍ച്ച്

410 ഓക് വുഡ് ലെയ്ന്‍

എല്‍ എസ് 6 ക്യൂവൈ




കൂടുതല്‍വാര്‍ത്തകള്‍.