CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 41 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ഒക്ടോബര്‍ 3,4 തിയതികളില്‍

ബ്രിസ്റ്റോള്‍ യല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍പിതാവും കോതമംഗലത്തു കബറടക്കിയിരിക്കുന്ന പരിശുദ്ധനായ മാര്‍ ബസേലിയോസ് യല്‍ദോ ബാവയുടെ ദുക്‌റോനോ പെരുന്നാള്‍ ഒക്ടോബര്‍ 3,4 തിയതികളില്‍ സമുചിതമായി കൊണ്ടാടുന്നു.ഒക്ടോബര്‍ 3ന് വൈകീട്ട് ആറു മണിയ്ക്ക് സന്ധ്യാ നമസ്‌കാരം,പ്രസംഗം,പാച്ചേര്‍ നേര്‍ച്ച എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രധാന പെരുന്നാള്‍ ദിവസമായ 4ാം തീയതി രാവിലെ 11 മണിക്ക് പ്രഭാത നമസ്‌കാരം,തുടര്‍ന്ന് യുകെ പാത്രിയാര്‍ക്കല്‍ വികാരി എച്ച് ജി സഖറിയാസ് മാര്‍ പീലക്‌സിനോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.തുടര്‍ന്ന് പ്രദക്ഷിണം,ആദ്യഫല ലേലം,നേര്‍ച്ച സദ്യ,കരിമരുന്ന് പ്രയോഗം,ഇടവകയുടെ പത്താം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം എന്നിവയോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.വിശ്വാസികള്‍ എല്ലാവരും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഫാ തോമസ് പുതിയമഠത്തില്‍-0757446970741

ബിജു(ട്രസ്റ്റി-07843970731

ജേക്കബ് (സെക്രട്ടറി)-07863981326

 

ജിനേഷ് ബേബി




കൂടുതല്‍വാര്‍ത്തകള്‍.