CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 23 Seconds Ago
Breaking Now

വിശ്വാസ നിറവിൽ ഇടവക ദേവാലയ പ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കമായി

യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേൽക്കുവാൻ അതിവിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

യുകെയിലെ സീറോ മലബാർ സഭക്ക് ദൈവം കനിഞ്ഞു നൽകിയ ഇടവക ദേവാലയ സമര്‍പ്പണം ഇന്ന്. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേൽക്കുവാൻ അതിവിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ലങ്കാസ്റ്റർ രൂപതാ സീറോമലബാര്‍ ചാപ്ലിയൻ ഫാ. മാത്യൂ ചൂരപൊയ്കയിലിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപ്പാണ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനു ഒരുക്കിയത്. 

560f9c9b371d7.jpg

ദിവ്യബലി മദ്ധ്യേ ഇടവക പ്രഖ്യാപനത്തിന്റെ ഡിക്രി വായിച്ചതിനു ശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് ഭാരത വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടേയും തിരുശേഷിപ്പുകൾ പ്രതിഷ്ടിക്കുന്നത്. 

560f9e2e9ee07.jpg

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിൽ പ്രിസ്റ്റണില്‍ ഒരു ദേവാലയവും വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്റെയും ഏവുപ്രാസ്യമ്മയുടേയും നാമത്തില്‍ ബ്ലാക്ക് പൂൾ കേന്ദ്രമാക്കിയുള്ള ഇടവകയുടെ പ്രഖ്യാപനവും കര്‍മ്മലിത്താ സന്യാസിനി സമൂഹത്തിന്റെ ഉദ്ഘാടനവുമാണ് ഇന്ന് പ്രിസ്റ്റണില്‍ നടക്കുന്നത്. 

രാവിലെ 8.45 മുതൽ പരിപാടികൾക്ക് തുടക്കമാകും. ആദ്യ സ്വാഗത ആശംസകളും, തുടർന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ലങ്കാസ്റ്റർ ബിഷപ്പ് മൈക്കിള്‍ കാബെല്‍, സീറോ മലബാർ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറടിയില്‍ ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തികളെ ചെണ്ട മേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടെ സെന്റ്‌. ഇഗ്നേഷ്യസ് ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതോടെ കൃതജ്ഞതാ പ്രാർത്ഥന നടക്കും. തുടർന്ന് പ്രാരംഭ പ്രദക്ഷിണവും ദേവാലയ സമർപ്പണവും തിരുശേഷിപ്പ് പ്രതിഷ്ടയും തിരുസ്വരൂപങ്ങളുടെ ആശിർവാദവും ഇടവക വിളംബരവും, ഉദ്ഘാടനവും നടക്കും.

560f9fbc1ad2e.jpg

തുടർന്ന് കൃത്യം 9.30 നു ആഘോഷമായ കൃതജ്ഞതാ ബലിക്ക് തുടക്കമാകും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാർമ്മികനാകുന്ന ദിവ്യബലിയിൽ ബിഷപ്പ് മൈക്കിള്‍ കാബെല്‍, ഫാ. തോമസ്‌ പാറടിയില്‍ ഉൾപ്പടെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദികരും കാർമ്മികരാകും. ദിവ്യബലിയെ തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. യുകെയിലെ സീറോ മലബാർ സഭയുടെ അനുഗ്രഹ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ ഏവരെയും ഫാ. മാത്യൂ ചൂരപൊയ്കയിൽ സ്വാഗതം ചെയ്യുന്നു.   





കൂടുതല്‍വാര്‍ത്തകള്‍.