CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 41 Seconds Ago
Breaking Now

യുകെയിലെ പ്രഥമ ദേവാലയത്തിന്റെയും, ഇടവകളുടെയും പ്രഖ്യാപനം നടത്തി കാർഡിനൽ ജോർജ്ജ് ആലഞ്ചേരി , ഡോക്കുമെൻസ് കൈമാറി ബിഷപ്പ് മാർ മൈക്കിൾ കാംബെൽ; സീറോ മലബാർ സഭക്കിത് ചരിത്ര ദിനം..

യുകെയിൽ സീറോ മലബാർ സഭക്ക് ഇതാദ്യമായി, ലങ്കാസ്റ്റർ രൂപതയിൽ അനുവദിക്കപ്പെട്ട പ്രഥമ ദേവാലയത്തിന്റെയും, ബ്ളാക്ക് പൂൾ, പ്രെസ്റ്റൻ കേന്ദ്രീകരിച്ച് രൂപം കൊണ്ട ഇടവകകളുടെയും, അജപാലന ശുശ്രുഷക്കായി തുടങ്ങുന്ന സി.എം.സി സന്യാസിനി മഠത്തിന്റെയും ഔദ്യോഗിക പ്രഖ്യാപനം സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ കാർഡിനൽ ജോർജ്ജ് ആലഞ്ചേരി പിതാവ്, ആതിധേയ ബിഷപ്പ്  മാർ മൈക്കിൾ കാംബെൽ, നാഷണൽ കോർഡിനേറ്റർ ഫാ. തോമസ്‌ പാറയടി, വികാരി ഫാ. മാത്യു ജേക്കബ് ചൂരപൊയികയിൽ കൂടാതെ യുകെയുടെ നാനാ ഭാഗത്തു നിന്നും എത്തിച്ചേർന്ന അറുപതോളം വരുന്ന ബഹുമാന്യരായ വൈദികരെയും, നിരവധിയായ കന്യാസ്ത്രീകളെയും ആയിരക്കണക്കിന് സഭാ മക്കളെയും, സാക്ഷി നിറുത്തി നിർവ്വഹിച്ചു.

5610d5aa1675e.jpg

യൂറോപ്പിൽ സീറോ മലബാർ സഭക്ക് ചരിത്ര നേട്ടം കൈവരിച്ച അനുഗ്രഹീത പ്രഖ്യാപനത്തെ ആവേശവും, സന്തോഷവും, അഭിമാനവും പ്രതീക്ഷയും അണപൊട്ടിയ പ്രസ്റ്റനിലെ സ്വർഗ്ഗീയ മനോഹാരിത ഒഴുകുന്ന മദ്ബഹായോട് കൂടിയ ദൈവ മഹത്വം വിളംബരം ചെയ്യുന്ന വി. ഇഗ്നേഷ്യസ് ദേവാലയത്തെ കയ്യടികൾക്കൊണ്ട് മിനിട്ടുകളോളം പ്രകമ്പനം കൊള്ളിച്ചു കൊണ്ടാണ് നന്ദിപൂർവ്വം സ്വീകരിച്ചത്. വികാരി ജനറൽ ഫാ. കാനണ്‍ ഡോയൽ ആണ് ലങ്കാസ്റ്റർ രൂപതയുടെ അനുഗ്രഹീത പ്രഖ്യാപനം വായിച്ചു കേൾപ്പിച്ചത്. തുടർന്ന് ബിഷപ്പ് മൈക്കിൾ കാംബെൽ ഡോക്കുമെൻസ് ഔദ്യോഗികമായി കാർഡിനൽ ജോർജ്ജ് ആലഞ്ചേരി പിതാവിന് കൈമാറി.

5610d01f9b139.jpg

5610d0a90bec9.jpg

നേരത്തെ കൂദാശകർമ്മങ്ങൾക്കായി എത്തിച്ചേർന്ന കർദിനാൾ ആലഞ്ചേരി പിതാവിനെയും, ബിഷപ്പ് മൈക്കിളിനെയും, തോമസ്‌ പാറയടി അച്ചനെയും ബൊക്കെകൾ നൽകി വികാരി മാത്യു അച്ചൻ, സ്വാഗത സംഘം ഭാരവാഹികൾ എന്നിവർ സ്വീകരിച്ചു. വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും വർണ്ണാഭമായ അകമ്പടിയോടെ സ്വീകരിച്ചു പുഷ്പ-തോരണ അലംകൃത ദേവാലയത്തിനുള്ളിലേക്ക് ആനയിച്ചു.

5610d43269eb0.jpg

സമൂഹത്തെ മുഴുവൻ ദൈവ സന്നിധിയിൽ ചേർത്ത് സമർപ്പിച്ചു കൊണ്ട് കാഴ്ച ദ്രവ്യങ്ങൾ കാഴ്ച വെച്ചു. വികാരി ഫാ. മാത്യുവിന്റെ ആമുഖത്തോടെ തുടങ്ങിയ അനുഗ്രഹീത ചടങ്ങിൽ ആതിതേയ രൂപതയുടെ അധ്യക്ഷൻ മാർ മൈക്കിൾ കാംബെൽ കർദിനാളിനു ഹാർദവമായ സ്വാഗതം ആശംസിച്ചു. പ്രഖ്യാപന ഡോക്കുമെന്റ് വായനക്ക് ശേഷം ബിഷപ്പ് മൈക്കിൾ വലിയ പിതാവിന് ഡിക്രി കൈമാറി. ആലഞ്ചേരി പിതാവ് ബിഷപ്പിന് സീറോ മലബാർ സഭയുടെ അതീവ നന്ദിയും, കടപ്പാടും, സ്നേഹവും അറിയിച്ചു. 

5610d12ebc78c.jpg

ഇടവക മധ്യസ്ഥരായ വി. ചാവറ പിതാവിന്റെയും, വി. അൽഫോൻസാമ്മയുടെയും, വി. എവുപ്രാസ്യാമ്മയുടെയും തിരുശേഷിപ്പുകൾ ദേവാലയത്തിൽ പ്രതിഷ്ടിച്ചു. കർദിനാൾ ദേവാലയവും, ഇടവക മദ്ധ്യസ്ഥരുടെ രൂപങ്ങളും, സമൂഹത്തെയും വിശുദ്ധ ജലം തളിച്ചു വെഞ്ചരിക്കുകയായി. ആഘോഷമായ കൃതജ്ഞത സമൂഹ ബലിയിൽ ആലഞ്ചേരി പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു. തോമസ്‌ അച്ചനും, മാത്യു അച്ചനും സഹകാർമ്മീകരായിരുന്നു. ബിജുവും, ജോണ്‍സണും നയിച്ച ഗായക സംഘം സ്വർഗ്ഗീയ അനുഭൂതിയേകുന്ന പ്രശംസനീയമായ ഗാന ശുശ്രുഷയാണ് നടത്തിയത്. കുർബ്ബാനക്ക് സമാപനമായി മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് സഭയുടെ വളർച്ചക്കും, ഇതര മേഖലകളിലെ കൂട്ടായ്മ്മക്കും ഉതകുന്ന വളരെ ചിന്തോദ്ദീപകവും, ഗൗരവും ആയ ഉപദേശവും, നിർദ്ദേശവും സന്ദേശവും നൽകി.

5610d365cd87a.jpg

സീറോ മലബാർ സഭക്ക് ഈ നേട്ടങ്ങൾ നേടിത്തരുന്നതിൽ സ്തുത്യർഹമായ പങ്കു വഹിക്കുകയും, ആത്മാർത്ഥതയോടെ യഥാ   സമയം പ്രവർത്തിക്കുകയും ചെയ്ത വികാരി മാത്യു ജേക്കബ് ചൂരപൊയികയിൽ അച്ചനെ ആലഞ്ചേരി പിതാവ് മുക്തകണ്ടം പ്രശംസിക്കുകയും, പ്രെസ്റ്റനിലെയും ബ്ളാക്ക് പൂളിലെയും ലങ്കാസ്റ്ററിലെ മുഴുവൻ അംഗങ്ങളെയും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

5610d39e7d2b3.jpg

കർദിനാൾ മൈക്കിൾ പിതാവിന് സഭയുടെ ഔദ്യോഗികമായ നന്ദിയും, സ്നേഹോപഹാരവും മാർ മൈക്കിൾ പിതാവ് തന്റെ ക്ഷണം സ്വീകരിച്ചു വന്നെത്തിയ ആലഞ്ചേരി പിതാവിനുള്ള നന്ദിയും സ്നേഹോപഹാരവും ഹൃദയപൂർവ്വം കൈമാറി.   

ഏവർക്കും ആശംസകൾ നേർന്നു കൊണ്ട് ആലഞ്ചേരി പിതാവ് നാളെ റോമിൽ നടക്കുന്ന വേൾഡ് ബിഷപ്പ്സ് സിനഡിൽ പങ്കെടുക്കുവാനായി തിരിച്ചു.

 

ജിമ്മി പുളിക്കക്കുന്നേൽ അച്ചനും, ജുമോൻ ബേബിയും ചടങ്ങുകൾ ഏറ്റവും ചിട്ടയായി കോർഡിനേഷൻ ചെയ്യുന്നതിൽ ശ്രദ്ധേയരായി. മാത്യു തോമസ്‌, തോമസ്‌ ജെയിംസ്‌, ജോബി ജേക്കബ്‌, ബിജു മാത്യു, അലക്സ്‌ തോമസ്‌, ജോണ്‍സൻ സെബാസ്റ്റ്യൻ, തോമസ്‌ സെബാസ്റ്റ്യൻ എന്നിവരുടെ സംഘാടക പാടവം വിളിച്ചോതുന്നതായി ആഘോഷം.

5610cffe05f91.jpg

കൃതജ്ഞതാ ബലിക്ക് ശേഷം നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ നിര നിരയായി നിരത്തിലൂടെ വർണ്ണാഭമായ മുത്തുക്കുടകളും, കുരിശുകളും, പേപ്പൽ ഫ്ലാഗുകളും ഏന്തി ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങൾ വഹിച്ചു കൊണ്ട് പ്രാർത്ഥനയോടെ നീങ്ങി.ആഘോഷവും, വിശ്വാസ പ്രഘോഷനവുമായ പ്രദക്ഷിണത്തിൽ ഏറ്റവും പിന്നിലായി വൈദികർ തിരുശേഷിപ്പ്കളുമായി മദ്ധ്യസ്ഥ അനുഗ്രഹങ്ങൾ പൊഴിച്ചു കൊണ്ട് ചേർന്നു. പ്രദക്ഷിണം തിരിച്ചു പള്ളിയങ്കണത്തിൽ കയറിയ ശേഷം സമാപന ആശീർവ്വാദത്തോടെ തിരുക്കർമ്മങ്ങൾ അവസാനിച്ചു.

ഏവരും ഏറെ ആസ്വദിച്ച വിഭവസമൃദ്ധവും, സ്വാദിഷ്ടവുമായ സ്നേഹ വിരുന്നോടെ ഏറ്റവും അനുഗ്രഹീത ചടങ്ങിലും, തിരുക്കർമ്മത്തിലും പങ്കു ചേരുവാൻ കഴിഞ്ഞ ആവേശത്തിൽ അഭിമാനപൂർവ്വം പ്രതീക്ഷകളുടെ സ്വപ്‌നങ്ങൾ നെയ്താണ് ഏവരും പിരിഞ്ഞത്. 

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.