CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 54 Minutes 52 Seconds Ago
Breaking Now

"യുറോപ്യൻ സീറോ മലബാർ സഭയുടെ കുതിപ്പിന് ലങ്കാസ്റ്റർ തുടക്കമാവട്ടെ; സഭാ സ്നേഹവും,പാരമ്പര്യ കുടുംബ സംസ്ക്കാരവും,വിശ്വാസവും മുറുകെ പിടിക്കുക" കാർഡിനൽ ആലഞ്ചേരി.

ദൈവ മഹത്വം പ്രതിബിംബിക്കുന്ന സുന്ദര ദേവാലയമായി പള്ളി പരിചരിക്കുവാനും, പരിപാലിക്കുവാനുമുള്ള കടമ കാർഡിനൽ പ്രത്യേകം ഉദ്ബോധിപ്പിച്ചു.

സീറോ മലബാർ സഭയുടെ ഭരണഘടനക്ക് വിധേയമായി പാരമ്പര്യവും, പൈതൃകവും, വിശ്വാസവും, സഭാ സ്നേഹവും, മതബോധനവും മുറുകെ പിടിച്ചു കൊണ്ട് മുന്നേറാൻ സഭയുടെ ശ്രേഷ്ട ഇടയൻ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ്. ഇതര സമൂഹത്തിൽ നന്മയുടെ കിരണങ്ങളും, സഹകരണവും വർഷിക്കുവാനും മാതൃകാ ജീവിതം നയിക്കുന്ന വിശ്വാസ പ്രഘോഷകരാവാനും പിതാവ് ഏവരെയും ഓർമ്മിപ്പിച്ചു. യുറോപ്പിൽ സീറോ മലബാർ സഭയുടെ ചരിത്ര നിയോഗത്തിന് കാരണ ഭൂതരായ മാത്യു ചൂരപൊയികയിൽ അച്ചനും, ലങ്കാസ്റ്റർ രൂപതയിലെ വിശ്വാസ സമൂഹവും പ്രത്യേകിച്ച് പ്രസ്റ്റണ്‍, ബ്ളാക്ക്പൂൾ ഇടവക അംഗങ്ങൾ യുകെയുടെ ഇതര ഭാഗങ്ങളിൽ സഭക്ക് പ്രചോദനവും, പ്രോത്സാഹനവും നാന്ദിയും ആയി ഭവിക്കട്ടെയെന്നു കാർഡിനൽ ആലഞ്ചേരി പിതാവ് ആശംശിച്ചു.

യുകെയിൽ സഭക്ക് അനുവദിക്കപ്പെട്ട പ്രഥമ ദേവാലയവും, പ്രസ്റ്റനും, ബ്ളാക്ക് പൂളും കേന്ദ്രീകരിച്ച് തുടങ്ങുന്ന രണ്ടു വ്യക്തിഗത ഇടവകകളും, അജപാലന ശുശ്രുഷക്കായി ആരംഭിക്കുന്ന സീ.എം.സി സന്യാസിനി മഠത്തിന്റെയും ഉദ്ഘാടനവും, സമർപ്പണവും, പ്രഖ്യാപനവും, പുന:നാമകരണവും, സഭയുടെ ഔദ്യോഗിക ഏറ്റു വാങ്ങലും കൂദാശ ചെയ്യപ്പെടുന്ന ചരിത്ര ദിനത്തിൽ മുഖ്യ കാർമ്മീകത്വം വഹിക്കുവാനും അനുഗ്രഹ ആശംസ അർപ്പിക്കുന്നതിനും ആയി എത്തിയതായിരുന്നു വലിയ പിതാവ്.

പഴയ നിയമ കാലഘട്ടത്തിൽ പോലും ഓരോ കുടിയേറ്റ ജനതയും പ്രാർത്ഥനക്കും ആരാധനക്കുമായി സ്ഥലം തേടിയിരുന്നതായും, അവിടെ സിനഗോഗുകളോ, ദേവാലയങ്ങളോ അതിനായി നിർമ്മിച്ചിരുന്നതായും വിശ്വാസ സമൂഹം അതിന്നും തുടരുന്നതായും കാണുവാൻ കഴിയും. പ്രവാസ സഭാ മക്കൾ അക്കാര്യത്തിൽ എന്നും അതീവ താൽപ്പര്യം എടുക്കുന്നതിനാലാണ് ഇന്ത്യക്ക് വെളിയിലും ഇതു പോലെ സഭക്ക് നേട്ടങ്ങൾ  ഉണ്ടാക്കുവാൻ കഴിയുന്നത്‌. നോയമ്പുകൾ, തിരുന്നാളുകൾ, കൂദാശകൾ, മതബോധനം, കുടുംബ സംസ്ക്കാരം തുടങ്ങിയവയിൽ സഭ അവലംഭിക്കുന്ന പാരമ്പര്യ പൈതൃക ചട്ടങ്ങൾ പാലിച്ചു മുന്നേറുക എല്ലാ മക്കളുടെയും ഉത്തരവാദിത്വം ആണ്. ദൈവ മഹത്വം പ്രതിബിംബിക്കുന്ന സുന്ദര ദേവാലയമായി പള്ളി പരിചരിക്കുവാനും, പരിപാലിക്കുവാനുമുള്ള കടമ കാർഡിനൽ പ്രത്യേകം ഉദ്ബോധിപ്പിച്ചു. സഭക്കായി സൗകര്യങ്ങൾ അനുവദിക്കുകയും, പ്രോത്സാഹനം നല്കുകയും ചെയ്യുന്ന ലങ്കാസ്റ്റർ രൂപതയുടെ അധ്യക്ഷൻ മാർ മൈക്കിൾ കാംപെൽ പിതാവിനോടുള്ള സഭയുടെ അതിയായ ആദരവും നന്ദിയും പ്രകാശിപ്പിച്ച ജോർജ്ജ് പിതാവ് ഏവർക്കും ആശംസകളും നേർന്നു.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.