CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 53 Seconds Ago
Breaking Now

"യുകെയുടെ കത്തോലിക്ക വിശ്വാസചൈതന്യം പ്രശോഭിപ്പിക്കുന്നതിൽ സീറോ മലബാർ സഭക്ക് വലിയ പങ്ക്" മാർ മൈക്കിൾ കാംബെൽ

പ്രസ്റ്റണ്‍ : യുകെയിൽ ക്രൈസ്തവ വിശ്വാസങ്ങൾക്കും, കുടുംബ സംസ്കാരത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യ ശോഷണത്തിൽ നിന്ന് ഒരു പരിധി വരെ കരുത്തേകുവാൻ ഇവിടേയ്ക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാർ സമൂഹത്തിന്റെ സംഭാവന വളരെ വലുതാണെന്ന് മാർ മൈക്കിൾ കാംബെൽ പിതാവ്. സീറോ മലബാർ സഭാ മക്കളുടെ തീക്ഷ്ണമായ വിശ്വാസവും, പ്രാർത്ഥനയോടും ആരാധനയോടുമുള്ള താല്പ്പര്യവും, ഇതര ഇടവക സമൂഹത്തിൽ ആദരവോടും, ബഹുമാനത്തോടും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുകയും അർപ്പണ മനോഭാവത്തോടെ സേവനം ചെയ്യുന്ന വലിയ ഒരു സമൂഹത്തെയാണ് സീറോ മലബാർ സഭയിലൂടെ കാണുവാൻ കഴിഞ്ഞത്. ആ പാരമ്പര്യവും, സംസ്ക്കാരവും മൂല്യ ശോഷണം സംഭവിക്കാതെ തലമുറകളിലൂടെ പകർന്നു പന്തലിച്ചു നിൽക്കുവാൻ ആയിട്ടാണ് സഭക്കു ഈ സംവിധാനങ്ങൾ നൽകുവാൻ കഴിഞ്ഞിരിക്കുന്നത്. വലിയ ചരിത്ര സത്യങ്ങൾ ഉറഞ്ഞു കിടക്കുന്ന ഈ മനോഹര ദേവാലയം (വി.അൽഫോൻസാ പാരീഷ്) സീറോ മലബാർ സഭക്ക് കൈമാറുന്നതിലൂടെ യുകെയിൽ സഭക്ക് നവചരിതം പിറന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും അതിനു ഭാഗഭാക്കാകുവാൻ കഴിഞ്ഞത് ദൈവ തീരുമാനമാണെന്ന് ബിഷപ്പ് മൈക്കിൾ കാംബെൽ  പറഞ്ഞു. ദേവാലയത്തിന്റെയും, ഇടവകളുടെയും ഡോക്കുമെൻസ് പിതാവ് ആലഞ്ചേരി പിതാവിനു കൈമാറി. 

യുകെയിൽ സഭക്ക് അനുവദിക്കപ്പെട്ട പ്രഥമ ദേവാലയവും, പ്രസ്റ്റനും, ബ്ളാക്ക് പൂളും കേന്ദ്രീകരിച്ച് തുടങ്ങുന്ന രണ്ടു വ്യക്തിഗത ഇടവകകളും, അജപാലന ശുശ്രുഷക്കായി ആരംഭിക്കുന്ന സീ.എം.സി സന്യാസിനി മഠത്തിന്റെയും ഉദ്ഘാടനവും, സമർപ്പണവും, പ്രഖ്യാപനവും, പുന:നാമകരണവും, സഭയുടെ ഔദ്യോഗിക ഏറ്റു വാങ്ങലും കൂദാശ ചെയ്യപ്പെടുന്ന ചരിത്ര ദിനത്തിൽ പങ്കെടുക്കുവാനാണ് മൈക്കിൾ പിതാവെത്തിച്ചേർന്നത്‌.




കൂടുതല്‍വാര്‍ത്തകള്‍.