CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 6 Seconds Ago
Breaking Now

പത്ത് ദിവസത്തെ ജപമാലയുമായി സന്ദർലാൻഡ് മലയാളി കത്തോലിക്ക സമൂഹം ;ഒക്ടോബർ എട്ടുമുതൽ

കത്തോലിക്കാസഭയിൽ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിലെ സന്ദർലാൻഡിലെ സായംസന്ധ്യകൾ ജപമാല പ്രാർത്ഥനകളാൽ മുഖരിതമാകും. മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം എഴു മണി മുതൽ ആരംഭിക്കുന്ന ജപമാലകൾക്ക് വിവിധ കുടുംബ യൂണിറ്റുകൾ നേതൃത്വം നല്കും. ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 10.30 ന് നടക്കുന്ന ജപമാലക്കും തുടർന്നുള്ള ആഘോഷമായ ദിവ്യബലിക്കും ന്യൂ കാസ്സിൽ രൂപത സീറോ മലബാർ ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം നടക്കുന്ന സ്നേഹകൂട്ടായ്മയിലേക്ക് ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.