CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Seconds Ago
Breaking Now

സ്റ്റീവനേജിൽ ജപമാലരാജ്ഞിയുടെ തിരുന്നാൾ 17 നു;ദശദിന ജപമാലയും,നൊവേനയും നാളെ ആരംഭിക്കും.

സ്റ്റീവനേജ്: പരിശുദ്ധ ജപമാല മാസമായ ഒക്ടോബറിൽ സ്റ്റീവനേജിലെ മരിയ ഭക്തർ വർഷങ്ങളായി അർപ്പിച്ചു വരാറുള്ള ദശദിന കൊന്ത സമർപ്പണവും, മാതാവിന്റെ നൊവേനയും നാളെ ആരംഭിക്കും. ഒക്ടോബർ 8നു വ്യാഴാഴ്ച ആരംഭിക്കുന്ന ദശദിന മാതൃ വണക്ക ആചരണ സൌകര്യാർത്ഥം ദിവസേന രാവിലെയും (9:15) വൈകുന്നേരവും (20:15) അവസരം ക്രമീകരിച്ചിട്ടുണ്ട്. 

 

വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിൽ പത്തു ദിവസത്തെ ജപമാല ആചരണത്തിന്റെ സമാപന ദിവസമായ ഒക്ടോബർ 17 നു ശനിയാഴ്ച രാവിലെ 9:30 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന തിരുന്നാൾ  തിരുക്കർമ്മങ്ങളിൽ നൊവേന, 10:00 മണിക്ക് കൊടിയേറ്റ്, ആഘോഷമായ തിരുന്നാൾ സമൂഹ ബലി, മാതൃ തിരുന്നാൾ സന്ദേശം, വാഴ്വ്, പ്രദക്ഷിണം തുടർന്ന് ശിങ്കാരി മേളവും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

 

ആഘോഷമായ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ സീറോ മലബാർ യുകെ കോർഡിനേട്ടർ ഫാ. തോമസ്‌ പാറയടിയിൽ, ഫാ. ജോസഫ് കറുകയിൽ, ഫാ. സോണി ജോസഫ്, ഫാ. വിൻസന്റ് ഡിക്ക് തുടങ്ങിയ ആദരണീയരായ വൈദികർ ശുശ്രുഷകൾ നയിക്കുന്നതാണ്. 

 

സ്റ്റീവനേജിൽ നടത്തപ്പെടുന്ന പ്രഥമ തിരുന്നാൾ എന്ന നിലക്ക് ആഘോഷം ഏറ്റവും പ്രൌഡ ഗംഭീരവും, ഭക്ത്യാദരവും ആക്കുവാനുള്ള ആവേശപൂർവ്വമായ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ആഘോഷത്തെ വർണ്ണാഭമാക്കുവാൻ രൂപങ്ങളും, കുടകളും, തോരണങ്ങളും, കൊടികളും, കഴുന്നും മുതൽ കൊടിമരം വരെ എത്തിച്ചു  കഴിഞ്ഞു. രൂപക്കൂടുകളുടെ നിർമ്മാണം നടന്നു വരുന്നു. തിരുന്നാൾ ആഘോഷത്തിനു കൊഴുപ്പേകാൻ പൂൾ ആൻഡ്‌ ബോണ്‍മൌത്ത് ശിങ്കാരി ടീം നയിക്കുന്ന ചെണ്ടമേളവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

ഏറ്റവും വലിയ മദ്ധ്യസ്ഥയും,അഭയകേന്ദ്രവുമായ പരിശുദ്ധ അമ്മയുടെ വണക്കമായി നടത്തുന്ന ജപമാല, നൊവേന സമർപ്പണങ്ങളിലും, സമാപന ദിനത്തിലെ തിരുന്നാൾ ശുശ്രുഷകളിലും ഭക്തിപൂർവ്വം പങ്കു ചേർന്നു അനുഗ്രഹങ്ങളും, സംരക്ഷണവും നേടുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി തോമസ്‌ പാറയടിയിൽ അച്ചനും, പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് പള്ളിക്കമ്മിറ്റി ട്രസ്റ്റികളുമായി  ബന്ധപ്പെടുക.

ബെന്നി ജോസഫ് -07903550996

മനോജ്‌ ഫിലിപ്പ് - 07446444434 

പള്ളിയുടെ വിലാസം:

സെൻറ് ജോസഫ്സ് ചർച്ച്, ബെഡ് വെൽ ക്രസന്റ്,   

എസ്ജി1 1എൻ ജെ   

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.