CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 42 Seconds Ago
Breaking Now

യുകെയിലെ ക്‌നാനായ വനിതകള്‍ക്ക് വേണ്ടി പുതിയ സംഘടന ഉദ്ഘാടനം ഒക്‌ടോബര്‍ 18 ന്

ബിർമിംഗ്ഹാം : യുകെയിലെ ഏറ്റവും വലിയ സമുദായ സംഘടനയായ യു.കെ.കെ.സി.എ യുടെ നേതൃത്വത്തില്‍ യുകെയിലെ ക്‌നാനായ വനിതകള്‍ക്ക് വേണ്ടി പുതിയ സംഘടന രൂപീകൃതമാകുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്‌ടോബര്‍ പതിനെട്ടിന് യു.കെ.കെ.സി. ആസ്ഥാന മന്ദിരത്തില്‍ വച്ച് നടക്കും. ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ക്‌നാനായവനിതകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിക്കുന്നത്. ക്‌നാനായ വനിതകളുടെ കൂട്ടായ്മയും സ്ത്രീശാക്തീകരണവുമാണ് ലക്ഷ്യം. യുണൈറ്റഡ് കിങ്ഡം ക്‌നാനായ കാത്തലിക് വിമന്‍സ് ഫെഡറേഷന്‍ എന്നാണ് പുതിയ സംഘടനയുടെ പേര്.

 

അതിരൂപതാ തലത്തില്‍ വനിതകള്‍ക്ക്‌വേണ്ടി സംഘടന ഉള്ളതുപോലെയാണ് യുകെയിലും വനിതാ സംഘടന രൂപീകൃതമാകുന്നത്. യുവതീയുവാക്കള്‍ക്കുവേണ്ടി യു.കെ.കെ.സി.എൈ.എല്‍ അനേകം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.ഏറെ പ്രോഗ്രാമുകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന യു.കെ.കെ.സി.വൈ.എല്‍ വന്‍ വിജയമാണ്.

 

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളോടെയാണ് ഒക്‌ടോബര്‍ പതിനെട്ടിന് സംഘടന രൂപീകരിക്കുന്നത്. രാവിലെ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ക്‌നാനായ സംസ്‌കാരത്തെ ആസ്പദമാക്കിയുള്ള സെഷന്‍. ഉച്ച ഭക്ഷണത്തിന്‌ ശേഷം വനിതാ ശാക്തീകരണത്തെ ആസ്പദമാക്കിയും ലീഡര്‍ഷിപ്പിനെ ആസ്പദമാക്കിയും സെഷന്‍ നടക്കും. തുടര്‍ന്ന് പൊതു സമ്മേളനത്തില്‍ വച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കും. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. യു.കെ.കെ.സി.എയുടെ എല്ലാ പരിപാടികളും പോലെ വന്‍ ഒരുക്കങ്ങളോടെയാണ് ക്‌നാനായ വനിതാ സംഘടനയുടെ ഉദ്ഘാടനവും നടക്കുന്നത്.

 

കൂടുതൽ വിവരങ്ങൾക്ക്‌ പ്രോഗ്രാം കൊർടിനെറ്റെർസ് സജി പുതിയവീട്ടിലുമായോ ഫിലിപ്പ് പൂത്രുകയിലുമായൊ ബന്ധപെടുക




കൂടുതല്‍വാര്‍ത്തകള്‍.