CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 9 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജനധ്യാനം ഹെസ്സേദ് - 2015, ഒക്‌ടോബര്‍ ഇരുപത്തിയാറു മുതല്‍ മുപ്പതുവരെ

ദൈവവചനത്തിന്റെ ആഴങ്ങള്‍ അറിയുന്നതിനും ദൈവാനുഭവത്തിന്റെ വാതിലുകള്‍ തുറക്കുന്നതിനും യുവജനങ്ങള്‍ക്കായി റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജനധ്യാനം - ഹെസ്സേദ് - 2015. ഒക്‌ടോബര്‍ മാസം ഇരുപത്തിയാറാം തീയതി തിങ്കളാഴ്‌ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ധ്യാനം മുപ്പതാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുന്നു. പതിമൂന്ന് വയസ്സു മുതല്‍ മുപ്പത്തിയഞ്ചു വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന താമസിച്ചുള്ള ധ്യാനം ബഹുമാനപ്പെട്ട ജോര്‍ജ് പനക്കലച്ചനോടും ജോസഫ് ഏടാട്ടച്ചനോടുമൊപ്പം താബോര്‍ ധ്യാനകേന്ദ്രത്തിലെ യുവജനവചനപ്രഘോഷകനായ ബ്രദര്‍ ജയിംസും ഡിവൈന്‍ മിനിസ്‌ട്രി ടീമും നയിക്കുന്നു.

യുവജനധാര്‍മ്മികത, സഭയിലും സമൂഹത്തിലും കുടുംബത്തിലുമുള്ള യുവജനങ്ങളുടെ പങ്ക്, യുവജനങ്ങളും ദൈവാരാധനയും, യുവജനങ്ങളും സമകാലികപ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്.
ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്‌തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താല്‍ നിറഞ്ഞ് അഭിഷേകം പ്രാപിക്കാന്‍ എല്ലാ യുവജനങ്ങളേയും ക്ഷണിക്കുന്നു. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് അമ്പത് പൗണ്ടും പതിനെട്ട് വയസ്സിന്‌ മുകളിലുള്ളവര്‍ക്ക് എഴുപത്തിയഞ്ച് പൗണ്ടും രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം : Divine Retreat Centre, St. Augustines Abbey, St. Augustines Road Ramsgate, Kent – CT11 9PA കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക : 01843586904, 07860478417, 07548303824




കൂടുതല്‍വാര്‍ത്തകള്‍.