CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 36 Seconds Ago
Breaking Now

അനുഗ്രഹ രാത്രി അഭിഷേക രാത്രി - ലണ്ടന്‍ നൈറ്റ് വിജില്‍ ഇന്ന്

എല്ലാ മാസത്തിന്റെയും രണ്ടാം വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ശുശ്രൂക്ഷക്ക് ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നല്‍കും.

ദേശത്തിന്റെ മേല്‍ കര്‍ത്താവിന്റെ കരുണ വര്‍ഷിക്കപ്പെടാന്‍, തകര്‍ന്ന കുടുംബങ്ങളില്‍ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കുവാന്‍, അത്ഭുതകരമായ രോഗശാന്തികളും അടയാളങ്ങളും സംഭവിക്കുവാന്‍, പുത്തന്‍ പെന്തക്കോസ്താ അനുഭവം യുകെയിലും യൂറോപ്പിലും സംഭവിക്കുവാന്‍,അഭിഷിക്ത കരങ്ങള്‍, ആത്മീയ ശുശ്രൂക്ഷകള്‍ ശക്തി പ്രാപിക്കുവാന്‍, യേശു രാജ്യത്തിനായി ദൈവ മഹത്ത്വത്തിനായി നമുക്ക് കരങ്ങള്‍ കോര്‍ക്കാം.

ദൈവ സന്നിധിയില്‍ നിലവിളിക്കാം. ജപമാല, പ്രൈസ് ആന്‍ഡ് വര്‍ഷിപ്പ്, ആരാധന, വിശുദ്ധ ബലിയര്‍പ്പണത്തോടൊപ്പം ഫാ. ജോസ് നയിക്കുന്ന രോഗികള്‍ക്കായുള്ള പ്രത്യേക എണ്ണ നേര്‍ച്ച ശുശ്രൂക്ഷയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

വേദി:

OUR LADY OF COMPASSION R.C. CHURCH,

UPTON PARK,

LONDON E13 9AX

സമയം:

രാത്രി 10.30 മുതല്‍ രാവിലെ 5 മണി വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ക്രിസ്റ്റി സെബാസ്റ്റ്യന്‍: 07828708849

കുരുവിള: 07956242965




കൂടുതല്‍വാര്‍ത്തകള്‍.