CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 39 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ 31 ന്; ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യ അതിഥി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂൾ വാര്‍ഷിക ആഘോഷങ്ങള്‍ ഈമാസം 31 ന് നടക്കും. ഒന്നാം തീയതി മുതല്‍ നടന്ന് വരുന്ന ജപമാല ആചരണത്തിന്റെ സമാപനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായിട്ടാണ് ഇക്കുറി ആഘോഷിക്കുന്നത്. ഷ്രൂസ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥിയായി ആഘോഷപരിപാടിയില്‍ പങ്കെടുക്കും.

വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1.30ന് ജപമാലയോട് കൂടി പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാര്‍മ്മികനാകും. ദിവ്യബലിയെ തുടര്‍ന്ന് മുത്തുക്കുടകളുടേയും താലപ്പൊലിയുടെയും അകമ്പടിയോടെ ഷ്രൂസ്ബറി രുപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിന് സ്വീകരണം നല്‍കുന്നതോടെ സണ്‍ഡേ സ്‌കൂല്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകും.

ബിഷപ്പ് മാര്‍ക് ഡേവിസ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്ത് സന്ദേശം നല്‍കും. തുടര്‍ന്ന് സീറോമലബാര്‍ വെബ്ബ്‌ സൈറ്റ് ഉത്ഘാടനവും സണ്‍ഡേ സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ച വച്ചരെയും ഉപഹാരങ്ങള്‍ നല്‍കി അദ്ദേഹം ആദരിക്കും. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ മാറ്റുരയ്ക്കുന്ന വിവിധ കലാപരിപാടികള്‍ വേദിയെ നിറച്ചാര്‍ത്തണിയിക്കും. മാതാപിതാക്കന്‍മാരുടേയും മാതൃവേദിയുടേയും വിവിധങ്ങളായ പരിപാടികള്‍ ആവേശമാകും. ആഘോഷപരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഈ മാസം ഒന്ന് മുതല്‍ 21 വരെ ഇടവകയിലെ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും 22 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലുമായിട്ടാണ് ജപമാല ആചരണം നടന്ന് വരുന്നത്. 22 മുതല്‍ ജപമാലയെ തുടര്‍ന്ന് ദിവ്യബലിയും ഉണ്ടായിരിക്കും. ജപമാല ആചരണത്തിലും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും റവ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.