CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 17 Seconds Ago
Breaking Now

യേശു നാമം പാടീടാൻ; യേശു നാമം വാഴ്ത്തീടാൻ; സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനകളും ഉപവാസ നിയോഗങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ഒക്ടോബര്‍ മാസ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ മുന്നേറുന്നു. മോണ്‍സിഞ്ഞോര്‍ തിമോത്തി മെന്‍സീസ് പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ രോഗശാന്തി ശുശ്രൂഷകള്‍ക്കും വിടുതല്‍ സുശ്രൂഷകള്‍ക്കും ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയും (സെഹിയോന്‍ അട്ടപ്പാടി) നേതൃത്വം നല്‍കും.

യുകെയ്ക്ക് മാത്രമല്ല മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഈ ശുശ്രൂഷയുടെ നന്മകള്‍ ലഭ്യമാണ്. റവ. വിന്‍സെന്റ് എം.എസ്.ടിയുടെ ആത്മീയ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിച്ച സ്കൂൾ ഓഫ് ഇവാഞ്ചലേസഷന്‍ ഒക്ടോബര്‍ 3 മുതല്‍ 7 വരെ സ്വിസ്റ്റര്‍ലാന്‍ഡില്‍ വച്ച് നടത്തപ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന 50ല്‍പ്പരം യുവതി യുവാക്കള്‍ക്ക് ഈ ധ്യാനം അനുഗ്രഹ ദിവസങ്ങളായി മാറി.

ദേശങ്ങളുടേയും കുടുംബങ്ങളുടേയും വിശുദ്ധീകരണത്തിനും ആത്മീയ ഉണര്‍വ്വിനും വിശ്വാസ വളര്‍ച്ചയ്ക്കുമായി മരിയന്‍ സ്‌കൂള്‍ മിഷന്‍, മരിയന്‍ ഇവാഞ്ചലേസഷന്‍ തുടങ്ങിയ പുതിയ ശുശ്രൂഷകള്‍ എല്ലാ ഭാഷക്കാരേയും കോര്‍ത്തിണക്കിയുള്ള നവീകരണ ശുശ്രൂഷകളുടെ മുന്നറ്റത്തിന് കാരണമായി മാറും. പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകം പ്രതിഷ്ടിതമായിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍, ജപമാലകള്‍ ധാരാളം സമര്‍പ്പിച്ച് ഈ ശുശ്രൂഷകള്‍ക്കായി നമുക്ക് ഒരുങ്ങാം. ഹൃദയപൂര്‍വ്വം ഏറ്റുചൊല്ലുന്ന ജപമാല പ്രാര്‍ത്ഥനകള്‍ നമ്മുടെ കുടുംബങ്ങളുടെ സംരക്ഷണ കോട്ടയാണ്. ക്രിസ്ത്യാനികളുടെ സഹായമായ ജപമാല രാജ്ഞിയുടെ മധ്യസ്ഥം അനേകരെ മാനസാന്തരത്തിലേക്കും യേശുക്രിസ്തുവിലേക്കും കൗദാശിക ജീവിതങ്ങളിലേക്കും വഴി നടത്തട്ടെ.

ഈ ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് പൊതുവായ ശുശ്രൂഷകള്‍ ആരംഭിക്കും. ടീമിന് വേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണം 6.45 ന് ആരംഭിക്കും. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന കുടുംബ സിനഡിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവ് വഴി നടത്തുന്ന കണ്ണീരൊപ്പുന്ന അനുഗ്രഹ ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

വിലാസം

Bethel,

West Bromwich

B70 7JW




കൂടുതല്‍വാര്‍ത്തകള്‍.