CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 24 Seconds Ago
Breaking Now

​എം.എം.സി.എ ഡാൻസ് സ്കൂളിന് വർണാഭമായ തുടക്കം

മാഞ്ചസ്റ്റർ  മലയാളി കൾച്ചറൽ അസോസിയേഷന്റെ ഡാൻസ് സ്കൂളിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ലളിതവും വർണാഭവുമായ ചടങ്ങിൽ വച്ച് എം.എം.സി. എ പ്രസിഡൻറ് ശ്രീ. ജോബി മാത്യു നിലവിളക്ക് കൊളുത്തി ഡാൻസ് സ്കൂൾ ഉദ്ഘാടനം ചെയ്തു.

561b1d530d6e9.jpg

പ്രസ്തുത ചടങ്ങിന് ജനീഷ്‌ കുരുവിള സ്വാഗതം ആശംസിച്ചു.   എം.എം.സി.എ ഭാരവാഹികളായ ഹരികുമാർ.പി.കെ,  അലക്സ് വർഗീസ്, ആഷൻ പോൾ, സിബി മാത്യു, ഷീ  സോബി, സാബു പുന്നൂസ്, ഹരികുമാർ.കെ.വി, മോനച്ചൻ ആന്റണി തുടങ്ങിയവർ പരിപാടികൾക്ക് നേത്രുത്വം നല്കി. മുൻ ഭാരവാഹികളായ സായി ഫിലിപ്പ്, ജോണി ചാക്കോ, സണ്ണി ആന്റണി തുടങ്ങിയവർ സംബന്ധിച്ചു. ഡാൻസ് ടീച്ചർ ശ്രീമതി. ജയന്തി ശിവകുമാർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി അലക്സ് വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

561b1dee8b745.jpg	561b1e870f609.jpg

ഡാൻസ് സ്കൂളിലെ കുട്ടികളുടെ ഒഴിവിലേക്ക് പ്രവേശനം തുടരുന്നു. ക്ലാസിക്കൽ, ബോളിവുഡ് നൃത്തങ്ങൾ പ്രത്യേകമായാണ് പരിശീലിപ്പിക്കുന്നത്. നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കുവാൻ സാധിക്കുകയുള്ളൂ എന്നതിനാൽ ആദ്യം ഭാരവാഹികളുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യുന്നവരെയായിരിക്കും പ്രവേശിപ്പിക്കുക.

561b1f126658f.jpg

കൂടുതൽ വിവരങ്ങൾക്ക് കൾച്ചറൽ കോഡിനേറ്റർമാരായ സുമ പുന്നൂസ്‌, ജനീഷ്‌ കുരുവിള, ട്രഷറർ സിബി മാത്യുവുമായോ ബന്ധപ്പെടുക. അടുത്തയാഴ്ച്ച മുതൽ വിഥിൻ ഷോ പോർട്ട്‌വേയിലുള്ള ലൈഫ് സ്റ്റൈൽ സെന്ററിൽ ആയിരിക്കും ഡാൻസ് ക്ലാസുകൾ നടക്കുകയെന്ന് സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

561b1fde55be7.jpg

കൂടുതൽ വിവരങ്ങൾക്ക്‌:

സിബി മാത്യു - 07725419046  

ജനീഷ്‌  കുരുവിള - 07727683941




കൂടുതല്‍വാര്‍ത്തകള്‍.