CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 33 Seconds Ago
Breaking Now

കാരുണ്യ സ്പർശവുമായി മണിമുഴക്കം ഒക്ടോബർ 24 ന് ഈസ്റ്റ്‌ഹാമിൽ

ഇതിനകം തന്നെ യുകെ മലയാളികൾ നെഞ്ചിലേറ്റിയ കലാഭവൻ മണി നയിക്കുന്ന മണിമുഴക്കം എന്ന സ്റ്റേജ് ഷോ ഒക്ടോബർ 24 ന് ഈസ്റ്റ്‌ഹാമിലെ ബോളിയാൻ തിയേറ്ററിൽ വച്ച് നടത്തപ്പെടുന്നു. മിമിക്രി കലാകാരനായി എത്തിയ കലാഭവൻ മണി എന്ന അതുക്യ പ്രതിഭ പിന്നീട് സിനിമ നടനായും ഗായകനായും കേരളം കീഴടക്കുന്ന കാഴ്ചയാണ് കലാലോകം കണ്ടത്. ഹാസ്യനടനായും സ്വഭാവ നടനായും നാടൻ പാട്ടുകളിലൂടെ ഗായകനായും പ്രസിദ്ധനായ കലാഭവൻ മണിയുടെ സ്റ്റേജ് ഷോകൾ ലോകമെങ്ങുമുള്ള മലയാളികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.  

ഒക്ടോബർ 24 നു നടക്കുന്ന ഷോയുടെ ടിക്കറ്റുകൾ വളരെ വേഗം വിറ്റു കൊണ്ടിരിക്കുകയാണ്. ഈസ്റ്റ്‌ ഹാമിൽ നടക്കുന്ന സ്റ്റേജ് ഷോയുടെ ലാഭം കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നത് അഭിമാനർഹമായ കാര്യമാണ്. ഈ സ്റ്റേജ് ഷോയുടെ പ്രമുഖ സംഘാടകരായ ഫ്രെണ്ട്സ് ഓഫ് ലണ്ടൻ ഈസ്റ്റ്‌ ഹാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ്. നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിയ ഫ്രെണ്ട്സ് ഓഫ് ലണ്ടൻ ഈ ഷോയുടെ ലാഭം കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്ത് ടി.വി പുരം എന്ന സ്ഥലത്ത് നടത്തുന്ന കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുമെന്ന് ഫ്രെണ്ട്സ് ഓഫ് ലണ്ടൻ സാരഥികളിൽ ഒരാളായ ടോണി ചെറിയാൻ അറിയിച്ചു. 

കലാഭവൻ മണിക്കൊപ്പം നിരവധി കലാകാരന്മാർ ഒന്ന് ചേരുന്ന മണിമുഴക്കം എന്ന സ്റ്റേജ് ഷോ പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നാണ് സംഘാടകർ കരുതുന്നത്. യുകെയിൽ പത്തോളം സ്റ്റേജുകളിൽ നടക്കുന്ന മണികിലുക്കത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ബിജു: 07720737133

ഈസ്റ്റ്‌ ഹാമിലെ ഷോയുടെ വിവരങ്ങൾക്ക് ബന്ധപ്പെടുക:

തോമസ്‌ കാക്കശേരി: 07958792290

ടോണി ചെറിയാൻ: 0758474707

ജെയ്സണ്‍ ജോർജ്: 07841613973






കൂടുതല്‍വാര്‍ത്തകള്‍.