CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 23 Seconds Ago
Breaking Now

ലിംക ബാറ്റ്മിന്റൻ പരിശീലന കളരിക്ക് ജോണ്‍ മാഷിന്റെ പാവന സ്മരണക്ക് മുൻപിൽ തുടക്കം.

യുകെയിലെ മലയാളി കായിക പ്രേമികളുടെ ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്ന ജോണ്‍ മാഷിന്റെ പാവന സ്മരണക്ക്മുൻപിൽ ലിംക ബാറ്റ്മിന്റൻ പരിശീലന കളരിക്ക് ഒക്ടോബർ 10 ശനിയാഴ്ച ലിവർപൂളിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ബ്രോഡ്‌ഗ്രീൻ സ്കൂൾ സ്പോർട്സ് ഹാളിൽ നടന്ന ഉൽഘാടന ചടങ്ങിലേക്ക് ലിംക സെക്രട്ടറി ശ്രീ എബി മാത്യു സ്വാഗതം ചെയ്യുകയുണ്ടായി.

561c6cb909adc.jpg

തുടർന്ന് ലിംക ചെയർപേഴ്സൻ  ശ്രീ തോമസ്‌ ജോണ്‍ വാരികാട്ട് ആമുഖ പ്രസംഗവും ശ്രീ തമ്പി ജോസ് ജോണ്‍ മാഷിനെ അനുസ്മരിച്ചുകൊണ്ടും സംസാരിക്കുകയുണ്ടായി. ഉൽഘാടനം ലിവർപൂൾ മലയാളികളുടെ പുതിയ ഇടയനും സ്പോർട്സ്മാനും ആയ ഫാ: ജിനോ അരീക്കാട്ടിൽ നിർവഹിക്കുകയുണ്ടായി. ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള മനസ്സിനെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ എന്ന് പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി.

561c6ef6e41cf.jpg

ലിംക ബാറ്റ്മിന്റൻ പരിശീലന കളരിക്ക് ഭാവുകങ്ങൾ നേർന്ന് ലിമ ആക്ടിംഗ് പ്രസിഡൻറ് ശ്രീ ലിതീഷ് രാജും സംസാരിക്കുകയുണ്ടായി. ലിംക സ്പോർട്സ് കോർടിനേറ്റർമാരായ ജേക്കബും ഡോണും ചേർന്ന് ബാറ്റ്മിന്റൻ ഇംഗ്ലണ്ട് അംഗവും പരിശീലകനും ആയ ശ്രീ കൂഗന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പരിചയപ്പെടുത്തി. പ്രധാന പരിശീലകനായ കൂഗൻ ലിംക ഒരുക്കിയിരിക്കുന്ന പരിശീലന കളരിയുടെ നിയമാവലികളും വിവരിക്കുകയുണ്ടായി. സ്കൂൾ ടേമിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.45 മുതൽ 10 മണി വരെയാണ് പരിശീലന സമയം.  ശ്രീ മനോജ്‌ വടക്കേടത്ത് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയുണ്ടായി.

561c6e3d5656e.jpg

ഒക്ടോബർ 24 ന് നടക്കുന്ന ലിംക ചിൽട്രൻസ്‌ ഫെസ്റ്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 17 ശനിയാഴ്ച 5 മണിക്ക് മുൻപായി നിർവാഹക സമിതി അംഗങ്ങൾ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് എന്ന് ഇതോടൊപ്പം അറിയിക്കുന്നു.

561c6eb64b5ba.jpg

കൂടുതൽ വിവരങ്ങൾക്ക് :

തമ്പി - 07576983141

എബി - 07734463548

തോമസ്‌ - 07949706499

ഡുയി - 07859905776




കൂടുതല്‍വാര്‍ത്തകള്‍.