CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 51 Minutes 26 Seconds Ago
Breaking Now

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ സൗത്തെന്റിൽ ഇന്ന് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു

അത്ഭുത പ്രവര്‍ത്തകനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ സൗത്തെന്റ് സീറോ മലബാർ സെന്ററിൽ ഇന്ന് (13-10-15 ) വൈകിട്ട്  ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. വൈകിട്ട് അഞ്ചു മണിക്ക് കൊന്തമാസചാരണത്തിന്റെ ഭാഗമായ കൊന്ത നമസ്കാരം നടത്തപെടും, 5.30നു പ്രസുദേന്തി വാഴ്ച, തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാനയോടെ തിരുന്നാൾ തിരുക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും എണ്ണ നേർച്ചയും പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കഴിഞ്ഞ ഒരു വർഷമായി എല്ലാ രണ്ടാം ചൊവ്വാഴ്ചയും വിശുദ്ധന്റെ നൊവേനയും എണ്ണ നേർച്ചയും സൗത്തെന്റിലെ സെന്റ്‌. ജോണ്‍ ഫിഷർ ദേവാലയത്തിൽ വച്ച് നടത്തി പോരുന്നതിന്റെ വാർഷികവും അതോടൊപ്പം തന്നെ വിശുദ്ധ യൂദാശ്ലീഹ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനുള്ള അവസരവും ആയിട്ടാണ് തിരുന്നാൾ ആചരിക്കുന്നത്.

വിശുദ്ധൻ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക്‌ നന്ദി പറയുവാൻ എല്ലാ വിശ്വാസികൾക്കും അവസരം ഒരുക്കുന്ന ഈ അവസരത്തിൽ പങ്കു ചേരുവാൻ എല്ലാ വിശ്വാസികളെയും സൗത്തെന്റിലെ സെന്റ്‌ ജോണ്‍ ഫിഷർ ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സൗത്തെന്റ്  ഇടവക മേലധികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07861373471 എന്ന നമ്പറിൽ ബന്ധപെടുക. 

തിരുനാൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: 

സെന്റ്‌ ജോണ്‍ ഫിഷർ ചർച്ച് 

2, മാനേർസ് വേ 

സൗത്തെന്റ് ഓണ്‍ സീ 

 

എസ്സെക്സ് SS2 6PT 




കൂടുതല്‍വാര്‍ത്തകള്‍.