CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 56 Seconds Ago
Breaking Now

പാരാക്ലൈംബിങ്ങ് വേൾഡ് ചാമ്പ്യൻ മണികണ്ഠൻ കുമാറിന് ട്രാഫോർഡിൽ സ്വീകരണം

ഇന്ത്യൻ പാരാക്ലൈംബിങ്ങിനെ പ്രശസ്തിയിലേക്ക് പിടിച്ചുയർത്തിയ ലോക ചാമ്പ്യൻ ശ്രീ. മണികണ്ഠൻ കുമാറിന് ട്രാഫോർഡിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ ട്രാഫോർഡ് ബുൾസ് സ്വീകരണം നല്കി. 2020 ഒളിമ്പിക്സിനുള്ള സാധ്യത പട്ടികയിൽ ഇടം നേടിയ ശ്രീ. മണികണ്ഠൻ ഇതിനകം തന്നെ ഓസ്ട്രിയ, പാരിസ്, ലണ്ടൻ തുടങ്ങി നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്.

561cf989e6a25.jpg

തന്റെ വൈകല്യത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും ധീരതയോടെ നേരിട്ടാണ് മണികണ്ഠൻ ഈ ഉന്നതിയിൽ എത്തിയത്. അടുത്ത വർഷം സൌത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, പാരിസ്, സ്പെയിൻ, ഓസ്ട്രിയ തുടങ്ങി എട്ടോളം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന മണികണ്ഠൻ ഷെഫീൽഡിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനത്തിനാണ് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്.

561cfa23a1497.jpg

നിരവധി ലോക ചാമ്പ്യൻഷിപ്പുകൾ ഇതിനോടകം കരസ്ഥമാക്കിയ ശ്രീ. മണികണ്ഠൻ ബാംഗ്ലൂരിൽ ക്ലൈംമ്പേഴ്സിന് പരിശീലനം നൽകി വരുന്നു. നിരവധി സ്വർണ്ണം, വെളളി മെഡലുകൾ നേടിയ ശ്രീ. മണിയോടൊപ്പം എത്താൻ ഇന്ത്യയിലെ ഏത് കായിക വിഭാഗത്തിൽപ്പെട്ട കളിക്കാരനും അത്ര എളുപ്പമാവില്ല.

561cf8bfcd8e1.jpg

ഇംഗ്ലണ്ടിലെ പ്രോഗ്രാം കോഓർഡിനേറ്ററായ ശ്രീ. ഷൈജു പോളിനൊപ്പം ട്രാഫോർഡിൽ എത്തിയ ശ്രീ. മണികണ്ഠൻ കുമാറിന് ഷോണി തോമസ്, ബിനോയ് ടി. കെ., ലിജോ ജോൺ, സ്റ്റാൻലി ജോൺ എന്നിവർ ചേർന്ന് പൂചെണ്ട് നൽകി ആദരിച്ചു. ക്രിക്കറ്റിന് മാത്രം പ്രാധാന്യം നൽകുന്ന ഇന്ത്യ മഹാരാജ്യം വ്യക്തി വൈഭവം കൊണ്ട് ഇന്ത്യയുടെ പ്രശസ്തിയെ വാനോളം ഉയർത്തുന്ന ശ്രീ. മണികണ്ഠനെ പോലെയുളള പ്രതിഭകളെ പ്രോത്സാഹിപ്പിച്ച് ആദരിക്കുമെന്ന് ശ്രീ. ഷോണി തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.