CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 10 Seconds Ago
Breaking Now

സാൽഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന കണ്‍വെൻഷൻ ....

അട്ടപാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഭാഗമായ ബിർമിംഗ്ഹാമിലെ സെഹിയോൻ  സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷൻ നയിക്കുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ ടീമും നയിക്കുന്ന ദ്വിദിന കണ്‍വൻഷൻ സാൽഫോർഡിലെ സൈന്റ്സ് പീറ്റർ & പോൾ പള്ളിയിൽ വച്ച് നവംബർ 5, 6 തീയതികളിൽ നടത്തപ്പെടുന്നു.

റവ. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന ശുശ്രുഷയുടെ ആദ്യ ദിന കണ്‍വൻഷൻ നവംബർ 5 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 6 മണിക്ക് അവസാനിക്കുന്നതാണ്. രണ്ടാം ദിന കണ്‍വൻഷൻ നവംബർ 6 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു വൈകുന്നേരം 3 മണിക്ക് അവസാനിക്കും.

ദൈവ സ്തുതി ആരാധന, വചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങൾ, ഗാന  ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന, രോഗ ശാന്തി  ശുശ്രുഷ, കുമ്പ സരം,വിശുദ്ധ കുർബാന എന്നിവ മുഖ്യ ശുശ്രുഷകൾ ആയിരിക്കും. 

കണ്‍വൻഷനു ഒരുക്കമായി നവംബർ 2,3,4 തീയതികളിൽ രാവിലെ 9 മുതൽ 6 മണി വരെ ദിവ്യ കാരുണ്യ ആരാധനയും, ജപമാലകളും ഉണ്ടായിരിക്കുന്നതാണ്. 

സാൽഫോർഡ് സീറോ മലബാർ ചാപ്ലിൻ റവ. ഫാ. തോമസ്‌ തൈകൂട്ടത്തിലും കമ്മറ്റി അംഗങ്ങൾക്ക് വേണ്ടി ട്രെസ്ടിമാരായ സാഗെ സെബാസ്റ്റ്യൻ, ഷാജി ജോസഫ്‌ എന്നിവർ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഈ ദ്വിദിന കണ്‍വൻഷനിലേക്ക് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി എത്തിച്ചേരുവാൻ പ്രത്യേകം ക്ഷണിക്കുന്നു. 

കണ്‍വൻഷൻ ഹാളിന്റെ അഡ്രസ്‌ :-

SS. Peter & Paul Church,

Park Road,

Salford - M6 8JR

കൂടുതൽ വിവരങ്ങൾക്ക് :

Mr. Shaji Joseph - 07888784878 (കണ്‍വീനർ)

 

Mr. Sage Sebastian - 07770926999


 




കൂടുതല്‍വാര്‍ത്തകള്‍.