CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Seconds Ago
Breaking Now

ദശാബ്ദിയുടെ നിറവിൽ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ........ ദശവർഷോൽസവം നജീം അർഷാദിനൊപ്പം

സഹൃദയരായ ഒരു പറ്റം ഷെഫീൽഡ് മലയാളികളുടെ മനസ്സിൽ ഉടലെടുത്ത SKCA അതിന്റെ പത്താം പിറന്നാൾ വിപുലമായ പരിപാടികളോടെ നവംബർ 8ന് ആഘോഷിക്കുന്നു. ഇക്കഴിഞ്ഞ 10 വർഷമായി ഷെഫീൽഡ് മലയാളികളുടെ ജീവിതത്തിൽ എന്നും ഒരു നിറ സാനിധ്യമാണ് SKCA. 

ദശവർഷോൽസവത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് SKCA ഭാരവാഹികൾ അണിയിച്ചൊരുക്കുന്നത്. വൈകീട്ട് അഞ്ചു മണിക്ക് പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് പ്രശസ്ത യുവ പിന്നണി ഗായകൻ നജീം അർഷാദ് നയിക്കുന്ന ഗാനമേള പത്തരമാറ്റിന്റെ മിഴിവേകുമെന്നതിൽ സംശയമില്ല.

ഭാവസാന്ദ്രമായ അനേകം ഗാനങ്ങൾ തന്റെ ഇമ്പമാർന്ന ശബ്ദത്തിൽ ആലപിച്ചു നജീം ഇതിനോടകം ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. നജീമിനൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ അരുണ്‍ ഗോപനും കൈരളി ടിവി റെയിൻ ഡ്രോപ്സ് ഫെയിം വൃന്ദ ഷമീക്കും ഒരു പിടി നല്ല ഗാനങ്ങൾ ആലപിക്കുമ്പോൾ ഈ സംഗീത സായാഹ്നം മറക്കാനാകാത്ത അനുഭൂതിയാകുമെന്ന് നിസ്സംശയം പറയാം.

പത്തോളം കലാകാരന്മാർ അണിനിരക്കുന്ന ലൈവ് ഓർക്കസ്ട്ര ഈ ഗാനമേളക്ക് മാറ്റ് കൂട്ടുന്നു. ദശവർഷോൽസവത്തോടനുബന്ധിച്ചുള്ള ടിക്കറ്റ്‌ വില്പ്പന പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നിങ്ങളുടെ ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. 

ഈ ദൃശ്യശ്രാവ്യ വിരുന്നിൽ സകുടുംബം പങ്കെടുക്കുവാൻ SKCA ഭാരവാഹികൾ ഏവരെയും സസന്തോഷം സ്വാഗതം ചെയ്യുന്നു.

വേദി:

LADY MABEL HALL

ECCLESFIELD SCHOOL 

CHAPELTOWN ROAD  

SHEFIELD 

S35 9WD 

കൂടുതൽ വിവരങ്ങൾക്ക്: 

ഷൈജു സി. ബേബി: 07846593330

ബിബിൻ ജോസ്: 07807791368





കൂടുതല്‍വാര്‍ത്തകള്‍.