CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 13 Minutes 39 Seconds Ago
Breaking Now

യുക്മ മിഡ് ലാൻഡ്സ്‌ റീജനൽ കലാമേള ആയിരങ്ങൾക്ക് ആതിഥ്യമരുളാൻ വെഡ്നെസ്ഫീൽഡ് മലയാളികൾ

വോൾവർഹാംപ്ടണ്‍: യുക്മയുടെ കലാമാമാങ്കത്തിന് തുടക്കം കുറിക്കുന്ന പാഞ്ചജന്യം ആണ് യുക്മ റിജിയണൽ കലാമേളകൾ. റിജിയണൽ കലാ മേളകളിൽ ഏറ്റവും കൂടിയ ജനപങ്കാളിത്തം മൂലം ഏറെ പ്രാധാന്യം അർഹിക്കുന്ന കലാമേളയാണ് ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ് ലാൻഡ്സ്‌ റീജനൽ കലാമേള. 18 അസോസിയേഷനുകൾ അരയും തലയും മുറുക്കി മത്സര സജ്ജർ ആകുമ്പോൾ ഒഴുകി എത്തുന്ന ആയിരക്കണക്കിന് കലാപ്രേമികൾക്ക് ആഘോഷ തിമിർപ്പാകും യുക്മ മിഡ്‌ ലാണ്ട്സ് മൽസരങ്ങൾ. ഇക്കുറി മിഡ്‌ലാണ്ട്സ് കലാമേളക്ക് ആതിഥേയർ ആകുന്നത്‌ വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ ആണ്. വോൾവർഹാംപ്ടന്‌ സമീപം വെഡ്നെസ്ഫീൽഡ് എന്ന സ്ഥലത്തേക്ക് ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് വാം.

മിഡ് ലാൻഡ്സ്‌ റീജനൽ കലാമേള ഒക്ടോബർ 31 ശനിയാഴ്ച വോൾവർഹാംപ്ടണിൽ  വെച്ചു നടത്തപെടുമ്പോൾ കലാമേള ഒരു ഉത്സവമാക്കി മാറ്റാൻ വെഡ്നെസ്ഫീൽഡ്  മലയാളികൾ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മേളയുടെ മുന്നൊരുക്കങ്ങൾ സെപ്റ്റംബർ 27 ഞായറാഴ്ച ചേർന്ന അസോസിയേഷന്റെ പ്രത്യേക കമ്മിറ്റി വിലയിരുത്തി. വെഡ്നെസ്ഫീൽഡ് മലയാളീ അസോസിയേഷൻ ഏറ്റെടുത്തു നടത്തുന്ന രണ്ടാമത്തെ യുക്മ പരിപാടിയാണ് ഇത്തവണത്തെ റീജണൽ കലാമേള. ഇതിനു മുൻപ്  2014 ൽ റീജനൽ തല ചിത്ര രചന മത്സരം മാതൃകാപരമായി നടത്തി വാം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. സാനു ജോസഫ്‌ , സെക്രട്ടറി ശ്രീ. ജയ്സ് ജോസഫ്‌ ട്രഷറർ ശ്രീ. ദീപു അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അസോസിയേഷനിലെ മുഴുവൻ അഗംങ്ങളും മേളയെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. വാമിനോപ്പം കൈകോർക്കാൻ സമീപപ്രദേശത്തെ സംഘടനയായ മൈക്കയും സജീവമായി രംഗത്തുണ്ട്.

മുൻ കാലങ്ങളിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റ്, നനീട്ടൻ , വാൽസാൽ, നോട്ടിംഗ്ഹാം സ്റ്റോക്ക് ഓണ്‍ ട്രെൻഡ് എന്നിവിടങ്ങളിൽ അംഗ അസോസിയേഷനുകളുടെ സഹകരണത്തിൽ നടന്ന കലാമേളകൾ വൻ വിജയമായിരുന്നു. ഇന്ന് യുക്മ മിഡ്‌ ലാണ്ട്സ് റിജിയനിലെ കരുത്തരായ മത്സരാർഥികൾക്ക് ആതിഥ്യം അരുളുമ്പോൾ കുറുവുകൾ ഇല്ലാതാക്കുന്നതിന്റെ അക്ഷീണ പരിശ്രമത്തിലാണ് വാം മലയാളികൾ. ആത്മവിശ്വാസത്തിന്റെ, ആവേശത്തിന്റെയും കഠിനപ്രയതനതിന്റെയും കലോത്സവം അണിയറയിൽ ഒരുക്കുന്നതിന്റെ പണിപ്പുരയിൽ ആണ് വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ.





കൂടുതല്‍വാര്‍ത്തകള്‍.