CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 30 Seconds Ago
Breaking Now

കരിയര്‍ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കുക; ബ്രിസ്‌കയുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നാളെ .

ജീവിതത്തിലെ നിര്‍ണ്ണായകമായ കാലഘട്ടമാണ് കരിയര്‍ തിരഞ്ഞെടുക്കുന്ന സമയം.യോജിച്ച കരിയറില്‍ എത്താന്‍ പറ്റിയില്ലെങ്കില്‍ പലരും നിരാശയുള്ളവരും തങ്ങളുടെ മേഖലയില്‍ തിളങ്ങാന്‍ പറ്റാത്തവരുമായി തീരും.ഇതിനൊരു മാറ്റമാണ് നല്ലൊരു കരിയര്‍ ഗൈഡന്‍സ് ക്ലാസ് .

ബ്രിസ്‌ക ഈ വര്‍ഷവും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.ഒക്ടോബര്‍ 16 വെള്ളിയാഴ്ച 5.30 മുതല്‍ 8.00വരെയാണ് ഗൈഡന്‍സ് ക്ലാസുകള്‍ നടത്തുന്നത്.സെന്റ് ജോണ്‍സ് ഹാള്‍ ഫിഷ്‌പോണ്ടിലാണ് ക്ലാസുകളുണ്ടാകുക.പുതിയ കരിയര്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടും.

അഞ്ച് പ്രമുഖ  വ്യക്തി കളാണ് ക്ലാസ് നയിക്കുന്നത്.വിവിധ ജോലി സാധ്യതയുള്ള കോഴ്‌സുകളെ കുറിച്ച് ഇവര്‍ വിദഗ്‌ധോപദേശം നല്‍കും.

ഏത് മേഖല പഠനത്തിനായി തിരഞ്ഞെടുക്കണമെന്ന് സംശയിക്കുന്നവര്‍ക്ക് ഈ ക്ലാസില്‍ പങ്കെടുക്കാം.എഞ്ചിനീയറിങ്,മെഡിസിന്‍,ചാറ്റേര്‍ഡ് അക്കൗണ്ടന്‍സി,പ്രോഗ്രാം മാനേജ്‌മെന്റ് ,എഞ്ചിനീയറിങ് ആന്‍ഡ് ഫിനാന്‍സ് എന്നീ മേഖലകളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുക.

ജിസിഎസ്ഇയിലും യൂണിവേഴ്‌സിറ്റിയിലും ഉള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ കരിയര്‍ ഗൈഡന്‍സ് ക്ലാസ്.വിവിധ കരിയറുകള്‍ തിരഞ്ഞെടുക്കുന്നതിനെ പറ്റിയും അപേക്ഷിക്കുന്നതിനെ പറ്റിയുള്ള സംശയങ്ങള്‍ക്കും വിദഗ്ധ ക്ലാസുകളാണ് നല്‍കുക.മാതാപിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ ക്ലാസുകളായതിനാല്‍ അവര്‍ക്കു കൂടി പങ്കെടുക്കാവുന്നതാണ്.

ബ്രിസ്‌കയിലെ അംഗങ്ങള്‍ക്കുമാത്രമല്ല മറ്റുള്ളവര്‍ക്കും ഈ ക്ലാസില്‍ പങ്കെടുക്കാവുന്നതാണ് .കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിസ്‌ക ഇതു സഘടിപ്പിക്കുന്നത് .പങ്കെടുക്കുന്നതിന് ഒരു ചാര്‍ജും ഈടാക്കുന്നതല്ല.എല്ലാവരും ഇതില്‍ പങ്കെടുക്കുക.

സെമിനാര്‍ നയിക്കുന്നവര്‍ ;

ലിയാം ഗ്ലെൻ:

എയറോനോട്ടിക്സിലെ പ്രശസ്ത വ്യവസായ ഗ്രൂപ്പായ എയർബസിൽ സേവനമനുഷ്ടിക്കുന്ന യുവ എഞ്ചിനീയർ തന്റെ പ്രായോഗിക അറിവും പരിജ്ഞാനവും യുവ തലമുറക്കായി പങ്കു വയ്ക്കുന്നു. കൂടാതെ എയർബസ്‌ കരിയറുകളെ കുറിച്ച് സെമിനാർ അവതരിപ്പിക്കുന്നു.  

അനന്യ ജോർജ്: 

മെഡിക്കൽ രംഗത്തെ നവീന കോഴ്സുകളെ കുറിച്ചും വിവിധ ജോലി സാധ്യതകളെ കുറിച്ചും സെമിനാർ നയിക്കുവാൻ എത്തുന്ന അനന്യ ജോർജ് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയാണ്.

മെബിൻ ജോസഫ്‌:

ലോയിഡ്സിൽ നിന്നുള്ള മെബിൻ ജോസഫ്‌ ചാർട്ടേഡ് അക്കൌണ്ടിംഗ് എന്നാൽ എന്ത് എന്നും ഇന്നത്തെ ആധുനിക ലോകത്ത് അതിനുള്ള പ്രാധ്യാനത്തെ കുറിച്ചും അനന്തമായ ജോലി സാധ്യതകളെ കുറിച്ചും , യുകെയിലെ ACA/ACCA  കോഴ്സുകളെ കുറിച്ചും വിശദീകരിക്കും. 

നിധി മാത്യൂ :

ഫാർമസി രംഗത്തെ വിവധ കോഴ്സുകളെ കുറിച്ചും അവയുടെ ജോലി സാധ്യതകളെ കുറിച്ചും വിശദീകരിക്കും.

സനാതനൻ രാജഗോപാൽ:

സോഫ്റ്റ്‌വെയർ, സിസ്റ്റംസ്, സോഫ്റ്റ്‌ വെയർ രംഗത്തെ പുത്തൻ പ്രവണതകളെ കുറിച്ചും കോഴ്സുകളെ കുറിച്ചും ഈ രംഗത്ത് നിലവിലുള്ള ജോലി സാധ്യതകളെ കുറിച്ചും സെമിനാർ നയിക്കുന്നു.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് ജോസഫ് -07737909395

ജോസ് തോമസ്-07846028204

അഡ്രസ് 

St Johns church hall

Lodge Causeway

Fishponds

Bristol,BS16 3QG




കൂടുതല്‍വാര്‍ത്തകള്‍.