CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 46 Seconds Ago
Breaking Now

കുറുപ്പന്തറ സംഗമം ഒക്ടോബർ 17 ശനിയാഴ്ച .

കവന്റ്രി-: സാക്ഷര കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്തിനു തിലകക്കുറിയായി ജനമനസുകളിൽ നിറഞ്ഞു നില്ക്കുന്ന കുറുപ്പന്തറ എന്ന ഗ്രാമീണ മേഖലയിൽ നിന്നും യുകെയിലേക്ക് കുടിയേറിയ നൂറിൽ പരം കുടുംബങ്ങളുടെ മഹാ സംഗമം കവന്റ്രിയിൽ നടത്തും. വരുന്ന ഒക്ടോബർ മാസം 17 ശനിയാഴ്ച രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം 4 മണി വരെ യു.കെ.കെ.സി.എ ഹാളിലാണ് പരിപാടികൾ നടക്കുകയെന്ന് മുഖ്യ സംഘാടകർ അറിയിച്ചു.

പ്രസിദ്ധമായ മള്ളിയൂർ ക്ഷേത്രവും മറ്റു ക്രിസ്തീയ ദേവാലയങ്ങളും കൊണ്ട് അനുഗ്രഹീതമായതും പുരാതന കാലം മുതൽ വാണിജ്യ-വ്യവസായ മേഖലയിൽ സജീവമായ ''മാർക്കറ്റി''ന്റെ പേരിൽ അറിയപ്പെട്ടു പോന്നതുമായ കുറുപ്പന്തറയിൽ നിന്നും കുടിയേറിയവർ വീണ്ടും ഒത്തു കൂടുമ്പോൾ അത് മറ്റൊരു മഹാസംഭവമാകും . 

കുറുപ്പന്തറയിലെ ഏവർക്കും പരിചിതനും സ്പോർട്സ്-സാംസ്കാരിക കാര്യങ്ങളിൽ സജീവ സാനിധ്യവും ആയിരുന്ന ജോണ്‍ സാറിന്റെ അനുസ്മരണവും അന്നേ ദിവസം നടക്കും .

കൂടുതൽ വിവരങ്ങൾക്ക്‌:

പി. കെ . രാജുമോൻ പാലക്കുഴുപ്പിൽ (07717665236)

ബിബിൻ കണ്ടാരപ്പള്ളിൽ (07877840546)

ടോമി കുര്യൻപരമ്പിൽ(07863611327)

റോബൻ ചെരുവള്ളിപ്പരമ്പിൽ(07533970299)

ജോണ്‍സൻ ജോസഫ്‌ (01271268365) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.  

സംഗമം നടക്കുന്ന സ്ഥലം:   

യു.കെ.കെ.സി.എ, വൂട്ക്രോസ് ലയിൻ, ബില്സ്ടൻ, WV 14 9BW




കൂടുതല്‍വാര്‍ത്തകള്‍.