CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 42 Seconds Ago
Breaking Now

പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും പ്രാർത്ഥന കൂട്ടായ്മയുടെ പത്താം വാർഷികവും നോർത്തല്ലെർട്ടെനിൽ, ഒക്ടോബർ 18, ഞായറാഴ്ച

 

നോർത്തല്ലെർട്ടെൻ : പത്തു ദിവസം നീണ്ടു നിന്ന ജപമാലയുടെ സമാപനവും പ്രാർത്ഥന കൂട്ടായ്മയുടെ പത്താം വാർഷികവും സംയുക്ത്തമായി നോർത്തല്ലെർട്ടെൻ മലയാളി കത്തോലിക്ക വിശ്വാസികൾ ആഘോഷിക്കുന്നു. തങ്ങൾക്കു പാരമ്പര്യമായി കിട്ടിയ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടു വിശ്വാസ സാക്ഷ്യങ്ങളായി നിലകൊള്ളാൻ ദൈവം തന്ന വലിയ കൃപയെ ഓർത്ത്‌ നന്ദി അർപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ ബഹു. ഫാ. ആന്റണി ചുണ്ടെലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള വിശ്വാസികൾ ആഗ്രഹിക്കുന്നു. ഒക്ടോബർ 18 ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ തുടങ്ങുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ബഹു. ഫാ. ടോമി മണവാളൻ മുഖ്യ കാർമികത്വം വഹിക്കും . തുടർന്ന് നടക്കുന്ന സ്നേഹ വിരുന്നിലേക്കും കലാ സായാഹ്നത്തിലേക്കും എല്ലാവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

അഡ്രസ്‌ :

 SACRED HEART CHURCH, 41 THIRSK ROAD, NORTHALLERTON. DL6 1PJ




കൂടുതല്‍വാര്‍ത്തകള്‍.