CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 26 Seconds Ago
Breaking Now

പ്രമുഖ തപസ് ധ്യാന ഗുരു ഫാ.ജോസഫ് കണ്ട ത്തിൽ പറമ്പിൽ നയിക്കുന്ന ഷെഫീൽഡ് നൈറ്റ് വിജിൽ 20 ന്

പ്രമുഖ തപസ് ധ്യാന ഗുരു കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ജോസഫ് കണ്ടത്തിൽപറമ്പിൽ നയിക്കുന്ന ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ 20ന് ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി 10 വരെ സെന്റ് പാട്രിക്സ് പള്ളിയിൽ (Barnsley Road, S5 0QF ) നടക്കും. നൈറ്റ് വിജിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കോട്ടയം നീണ്ടൂർ സെന്റ് മിഖായേൽ പള്ളി വികാരി ഫാ. സജി മേത്താനത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ സീറോ മലബാർ കുർബാന നടക്കും. വി.അന്തോണീസിന്റെ നൊവേന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, എന്നിവ നൈറ്റ് വിജിലിൽ ഉണ്ടായിരിക്കും. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്ക് വേണ്ടി ചാപ്ളയിൻ ഫാ.ബിജു കുന്നക്കാട്ട് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.