CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 13 Seconds Ago
Breaking Now

ജോബി വയലിങ്കലിന്റെ ആറാമത് ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസായി

കഥ, തിരകഥ, സംഭാഷണം, സംവിധാനം എന്നിവ ജോബി വയലിങ്കലാണ് നിർവഹിക്കുന്നത്

യുകെ മലയാളികൾക്ക് സുപരിചിതനായ ജോബി വയലിങ്കലിന്റെ ആറാമത് ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസായി. "The Ghost" എന്ന പേരിൽ ഇറങ്ങിയ ഷോർട്ട് ഫിലിമിനു ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പേര് പോലെ തന്നെ ഭീതി ജനിപ്പിക്കുന്നതാണ് ഈ ഷോർട്ട് ഫിലിം. ജോബി വയലിങ്കലിന്റെ എല്ലാ ഷോർട്ട് ഫിലിമുകളും 10 മിനിറ്റിൽ താഴെ സമയം കൊണ്ട് കഥ പറയാൻ ശ്രമിക്കുന്നതാണ്. അത് കൊണ്ട് തന്നെയാണ് യുകെ മലയാളികൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. 

കേരളത്തിൽ പാല സ്വദേശിയായ ജോബി 11 വർഷത്തെ നിരന്തരമായ സിനിമ സീരിയൽ പ്രവർത്തനങ്ങളിലൂടെ വളർന്ന് വന്നിട്ടുള്ള കലാകാരനാണ്. നിരവധി സിനിമ സീരിയകളുടെ സഹസംവിധാനം ജോലി ചെയ്തതിന്റെ പ്രവർത്തി പരിചയം അദേഹത്തിനുണ്ട്. തുടക്ക കാലങ്ങളിൽ സെവൻ ആർട്ട്സിലും സെൻട്രൽ പിക്ക്ച്ചേഴ്സിലും മറ്റു നിരവധി കമ്പനികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ഈ സമയത്ത് ചെയ്ത കായംകുളം കൊച്ചുണ്ണി, കടമറ്റത്ത്‌ കത്തനാർ, താലി, സ്വയംവരം, കാവ്യാഞ്ജലി എന്നിവ സൂപ്പർ ഹിറ്റ് സീരിയലുകളിൽ ചിലത് മാത്രമാണ്.

ഇതോടൊപ്പം ചങ്ങാതിപ്പൂച്ച, സമ്മർ പാലസ് തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. തുടർന്ന് തകഴിയുടെ പരമാർത്ഥങ്ങൾ എന്ന പ്രശസ്തമായ ചെറുകഥ സീരിയലാക്കി ജോബി വയലിങ്കൽ ആദ്യമായി സംവിധാന രംഗത്തേക്ക് വന്നു.  

തുടർന്ന് ലണ്ടനിൽ എത്തിയ ജോബി തന്റെ കർമ്മ മണ്ഡലം ലണ്ടനിലേക്ക് മാറ്റി. ഇതിനു മുൻപ് ചെയ്ത "I am alone, The Boss , Holly Spirit, I love you, Dad my hero തുടങ്ങിയ അഞ്ച് ഷോര്ട്ട് ഫിലിമുകളും ജനശ്രദ്ധ നേടി.

Ghost എന്ന ഷോർട്ട്ഫിലിമിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളുടെ ജീവിത ശൈലിയും, അയാളുടെ വീട്ടിലെ ചില പ്രേതങ്ങളുടെ താമസവും അത് കണ്ടു പിടിക്കാൻ ശ്രമിക്കുന്ന കൂട്ടുക്കാരുടെ കഥയുമാണ്. ടോണി എന്ന കഥാപാത്രം വിശ്വാസത്തിലെടുക്കാതെ സുഹൃത്തുക്കൾ അവന്റെ വീട്ടിൽ വരുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിവൃത്തം. ഇതിൽ ജോബി വയലിങ്കലിനൊപ്പം പ്രജീത, ബിനോയി വർഗീസ്‌, ജിന്റോ ജോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

Ghost ന്റെ കഥ, തിരകഥ, സംഭാഷണം, സംവിധാനം ജോബി വയലിങ്കലാണ് നിർവഹിക്കുന്നത്. ക്യാമറ - ബോസ്, ക്യാമറ അസിസ്റ്റന്റ് - ബെന്നി വർഗീസ്‌. ജിന്റോ ജോസ് 





കൂടുതല്‍വാര്‍ത്തകള്‍.