CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 10 Seconds Ago
Breaking Now

UKKCYL ദേശീയ കലാമേള ക്നാനായ ആസ്ഥാന മന്ദിരത്തിൽ

യുണൈറ്റഡ്‌ കിംഗ്‌ഡം ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നാലാമത് ദേശീയ കലാമേളയുടെയും യുവജന കണ്‍വൻഷന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 24 ശനിയാഴ്ച ആദ്യമായി ക്നാനായ ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തപ്പെടുന്ന കലാമാമാങ്കത്തിൽ യുകെയിലെ 35 ഓളം KCYL യൂണിറ്റുകളിൽ നിന്ന് നൂറു കണക്കിന് യുവജനങ്ങൾ മാറ്റുരക്കുന്നു.

ക്നാനായ പാരമ്പര്യ കലാരൂപങ്ങളായ മാർഗം കളി, പുരാതന പാട്ട് എന്നിവയ്ക്ക് പുറമേ സിനിമാറ്റിക് ഡാൻസ്. ക്വിസ്, ആങ്കറിംഗ് എന്നീ ഗ്രൂപ്പിനങ്ങളും സിങ്ങിൽ സൊങ്ങ്, ഫാൻസി ഡ്രസ്സ്‌, സിനിമാറ്റിക് ഡാൻസ്, മലയാള പ്രസംഗം എന്നീ സിംഗിൾ ഇനങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

"സമുദായ പുരോഗതിയിൽ ക്നാനായ ഇടവകകളുടെ പ്രസക്തി" എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം നടത്തപ്പെടുന്നത്.        

കലാതിലകം, കലാപ്രതിഭ, ബെസ്റ്റ് യൂണിറ്റ് അവാർഡുകൾ നൽകുന്നതിനൊപ്പം ആകര്ഷകമായ സമ്മാനങ്ങളും വിജയികൾക്ക് നൽകപ്പെടുന്നു. 

യുകെയിലെ എല്ലാ KCYL അംഗങ്ങളെയും മാതാപിതാക്കളെയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി UKKCYL സെൻട്രൽ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.