CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 14 Seconds Ago
Breaking Now

എം.എം.സി.എ യുടെ അംഗത്വ മാസാചരണം ഉദ്ഘാടനം ചെയ്തു

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ അംഗത്വമാസാചരണം കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ   ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ പരിധിയിലുള്ള സ്ഥലത്തേക്ക് താമസം മാറ്റിയ ലിജി അനീഷിന് അംഗത്വം നല്കിയാണ് അംഗത്വമാസാചരണം ആരംഭിച്ചത്. എം.എം.സി.എ ഉപാദ്ധ്യക്ഷൻ ശ്രീ. ഹരികുമാർ. പി.കെ. അംഗത്വ അപേക്ഷ  സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. എം.എം.സി.എ പ്രസിഡൻറ് ശ്രീ. ജോബി മാത്യു അദ്ധ്യക്ഷനായിരുന്നു. അലക്സ് വർഗ്ഗീസ്, സിബി  മാത്യു, ആഷൻ പോൾ, ജനീഷ്‌ കുരുവിള, ഷീ സോബി, സാബു പുന്നൂസ്, ഹരികുമാർ.കെ.വി., മോനച്ചൻ ആന്റണി തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഒക്ടോബർ മാസം പുതിയ അംഗങ്ങളെ ചേർക്കലും, സജീവമല്ലാത്ത   അംഗങ്ങളെ സംഘടനാപ്രവർത്തനങ്ങളിലേക്ക് തിരികെ കൊണ്ട് വരുവുമാനുമുള്ള പുതിയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇത്തരത്തിലുള്ള  പ്രവർത്തനങ്ങളുമായി  മുന്നോട്ട് പോകുന്നത്.

എം.എം.സി.എ യുടെ നവംബർ മാസത്തെ പ്രധാന പരിപാടി നവംബർ 14 ശനിയാഴ്ച നടക്കുന്ന ''ശിശുദിനാഘോഷം - 2015 '' ആണ്.''ശിശുദിനാഘോഷം - 2015 '' വൻ വിജയമാക്കുവാൻ എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങൾ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു. എം.എം.സി.എയുടെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 30 ന് (ബുധൻ) ആയിരിക്കുമെന്നും അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.