CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 54 Minutes 23 Seconds Ago
Breaking Now

ഈസ്റ്റ്ബോണ്‍ സെന്റ്‌ ഗ്രിഗോറിയോസ് ഇടവകയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

ഈസ്റ്റ്ബോണ്‍ സെന്റ്‌ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ നവംബർ 6, 7(വെള്ളി, ശനി) തീയതികളിൽ ഇടവകയുടെ കാവൽ പിതാവും. മലങ്കരയുടെ മഹാ പരിശുദ്ധനുമായ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് (പരുമല കൊച്ചു) തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് ഇടവക വികാരി ഫാ. ഡോ. ബിജി ചിറിത്തിലാട്ട് കൊടിയേറ്റുന്നതോടു കുടി ആഘോഷ പരിപാടികൾ ആരംഭിക്കുന്നു. വൈകിട്ടു സന്ധ്യാ പ്രാർത്ഥനയും, ധ്യാന യോഗവും, ആശിർവാദവും, സ്നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 പ്രഭാത പ്രാർഥനയും, വിശുദ്ധ മൂന്നിന്മേൽ കുർബാനയും, വിശുദ്ധന്റെ നാമത്തിലുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന , റാസ, ആശിർവാദവും തുടർന്ന് ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാത്രമായി വർഷം തോറും നടത്തി വരാറുള്ള ഉൽപ്പന്ന ലേലവും, സ്നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു. 

വിശ്വാസികളേവരും പ്രാർഥനയോടും നേർച്ച കാഴ്ചകളോടും കൂടീ പെരുനാളിൽ പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടതാണെന്നറിയിക്കുന്നു

 പള്ളിയുടെ അഡ്രസ്‌:

 ST. WILFRED CHURCH, LOWERWILLINGTON, 90  BROAD ROAD, LOWER WILLINGDON, EASTBOURNE, EAST SUSSEX, BN20 9RA

 

കൂടുതൽ വിവരങ്ങൾക്ക് .

ഇടവക വികാരി ഫാ. ഡോ. ബിജി ചിറിത്തിലാട്ട് ടെലി. 07460235878, തോമസ് മാത്യു ടെലി. 01323488013

website. www.jacobitechurcheastbourne.co.uk




കൂടുതല്‍വാര്‍ത്തകള്‍.