CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 37 Seconds Ago
Breaking Now

മഴവില്ലിൻ വർണ്ണ ചാരുതയുമായി റെയിൻ ബോ ആൽബ ശ്രേണിയിലെ നാലാം ഭാഗം റിലീസിനൊരുങ്ങുന്നു

പിജെകെ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന റെയിൻ ബോ സീരീസ് ഓഫ് മ്യൂസിക്കിന്റെ നാലാം പതിപ്പ് ആയ റെയിൻ ബോ ഫോർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. യുകെ ആസ്ഥാനമായുള്ള പിജെകെ ക്രിയേഷൻസിന്റെ നാലാം പതിപ്പായ റെയിൻ ബോ ഫോർ ഇപ്പോഴത്തെ ആധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളുടെ ഇഴകൾ കൂട്ടിച്ചേർത്തു യുവ സംഗീതാസ്വാദകരുടെ ഹരമായ വിജയ്‌ യേശുദാസിന്റെ സ്വരത്തിലാണ് പ്രേക്ഷക മനസിലേക്ക് പെയ്തിറങ്ങുവാൻ ഒരുങ്ങുന്നത്. ഇതിന്റെ മുന്നോടിയായി റെയിൻ ബോ ഫോറിന്റെ ടീസർ വീഡിയോ ഒക്ടോബർ 18, ഞായറാഴ്ച (ഇന്നലെ) റിലീസ് ചെയ്തു. ഇതിനകം തന്നെ ഏതാണ്ട് 1500 ലധികം വ്യൂസ് വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു എന്ന് മാത്രമല്ല മികച്ച പ്രതികരണമാണ് പലയിടങ്ങളിൽ നിന്നും ലഭിക്കുന്നത്. 

പ്രാരംഭ ചർച്ചകളും മറ്റും യുകെയിൽ വച്ചായിരുന്നുവെങ്കിലും റെയിൻ ബോ ഫോർ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണം പൂർണമായും കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ വച്ചായിരുന്നു എന്നത് റെയിൻ ബോ ഫോർ എന്ന ആൽബത്തിന്റെ സവിശേഷതയാണ്. 

56249684e7f3d.jpg

ലണ്ടനിൽ സെറ്റിൽ ചെയ്ത തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് മോഹനൻ ആണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റെയിൻ ബോ ഫോറിന്റെ നിർമാതാവായ ജിനോദ് കുമാർ പിള്ളൈയും യുകെയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പിജെകെ ക്രിയേഷൻസിന്റെ ബാനറിലാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. തലശേരിയിൽ നിന്നുമുള്ള ശിവപ്രസാദ് കാശിമാങ്കുളം ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. 

ഗാനങ്ങളുടെ ലിറിക്സ് ചെയ്തിരിക്കുന്ന ഡെന്നീസ് ജോസഫ്, സഹ നിർമാതാക്കളായ ഷിബിൻ ജോസ് (റെയിൻ ബോ ത്രീയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു), സന്ദീപ്‌ എ. വി. എന്നിവരും യുകെയിൽ സെറ്റിൽ ചെയ്തിരിക്കുന്നവരാണ്. ലിവേര മ്യൂസിക്ക്സുമായി ചേർന്ന് പിറ്റിഡബ്ല്യൂ മ്യൂസിക് സ്റ്റുഡിയോ ആണ് ഓഡിയോ ചെയ്തിരിക്കുന്നത്. പിജെകെ ക്രിയേഷൻസും സൈലന്റ് പിക്ക്ച്ചേഴ്സും സംയുകതമായിട്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റെയിൻ ബോ ഫോറിന്റെ ട്രാക്ക് ഐ ട്യൂൻസ്, രാഗ, മറ്റു പ്രമുഖ എംപി 3 സൈറ്റുകളിൽ ഇപ്പോൾ ലഭ്യമാകുന്നതാണ്. പ്രധാന വീഡിയോയും ഓഡിയോയും ട്യൂൻസ് ഫോർ മലയാളം ഓഡിയോ കമ്പനിയാണ് റിലീസ് ചെയ്യുന്നത്.     

ആൽബത്തിന്റെ പിന്നണി പ്രവർത്തകർ ഇവരാണ്:

Producer : JINOD KUMAR PILLAI (PGK Creations)

Music Director (Composed & Arranged) : PRASANTH MOHANAN (PTW Music Studio's)

Story & Direction : SIVA PRASAD KASHIMANKULAM (Silent Maker Pictures)

Singers : VIJAY YESUDAS & NAYANA NAIR

DOP : SREEKANTH NAMBOOTHIRI 

LYRICS : DENNIS JOSEPH

EDITING : EBIN JOSE

Programmed, BGM, SFX, Mixed&Mastered : RIJO & GEORGE (Livera musix)

Actors : SAJESH NAMBIAR, BLESSY KURIAN, SUBITH & ANSIL

Assistant Directors : DEEPAK S JAY & ANAND GEORGE 

Co-Producers : SHIBIN JOSE & SANDEEP AV

Production Controller : CHRIS VARGHESE

Costumes : VINEETH DEVADAS

Make up : SUJANA DAS

Still & Design : SANIL SATHYADEV

Studios : MY STUDIO (Kochi), IRIS (tvpm), LIVERA Studio 1 & 2 (Tvpm)




കൂടുതല്‍വാര്‍ത്തകള്‍.