CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 14 Seconds Ago
Breaking Now

യുക്മ നാഷണൽ കലാമേള നഗർ തെന്നിന്ത്യൻ സംഗീത ചക്രവർത്തി എം.എസ്.വിയുടെ സ്മരണാർത്ഥം

യുക്മ നാഷണൽ കലാമേളയുടെ നഗർ ദക്ഷിണ ഇന്ത്യയുടെ അനുഗ്രഹീത സംഗീതഞ്ജൻ യശശരീരനായ എം.എസ്. വിശ്വനാഥന്റെ പേരിൽ.  ഈ വർഷത്തെ കലാമേളയുടെ നഗറിന്റെ പേര് എം.എസ്.വി നഗർ എന്നായിരിക്കും എന്ന് നാഷണൽ സെക്രട്ടറി സജിഷ് ടോം പ്രഖ്യാപിച്ചു. കലാമേളയുടെ നഗറിന്റെ പേര് നിർദേശിക്കുവാൻ ഉള്ള അവസരം യുക്മ അംഗങ്ങൾക്ക് ലഭിച്ചിരുന്നു. ഇമെയിൽ മുഖേന നിരവധി യുക്മ സ്നേഹികൾ ഇതിൽ പങ്കാളികൾ ആയിരുന്നു. നിരവധി പ്രമുഖരുടെ   പേരുകൾ ഉയർന്നു വരികയുണ്ടായി. ഏറെ പേരുകൾ നിർദേശിക്കപ്പെട്ടതിൽ അറുപതു ശതമാനം ആളുകൾ നിർദേശിച്ചത് എം. എസ്. വിശ്വനാഥന്റെ പേരായിരുന്നു . അയച്ച എൻട്രികളിൽ സുബിൻ സിറിയക്ക് ആണ് അദ്ദേഹത്തിന്റെ പേര് ആദ്യം നിർദേശിച്ചത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, തുളു തുടങ്ങിയ നിരവധി ഭാഷകളിൽ വേറിട്ട ഗാനങ്ങൾ മുന്ന് തലമുറകൾക്ക് ആവേശം ആക്കിയ കലാകാരൻ ആയിരുന്നു എം എസ്സ് വിശ്വനാഥൻ.  2015 ജൂലൈ 14 നു എണ്‍പത്തി ഏഴാം വയസ്സിൽ ചെന്നൈയിൽ വെച്ച് പ്രായാധിക്യം മൂലം മരണടഞ്ഞ എം എസ് വി ആയിരക്കണക്കിന് അനുഗ്രഹീത ഗാനങ്ങൾ സൃഷ്ടിച്ച മഹത്തായ സംഗീത സംവിധായകൻ ആണ്.   

എത്രയെത്ര ഗാനങ്ങളാണ് എം.എസ്സിന്റെ മാസ്മരിക ശബ്ദം സംഗീത പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ളത്. സിനിമാ സംഗീത ചക്രവർത്തി എന്ന വിളിപ്പേര് ഒട്ടും അതിശയോക്തിപരമല്ല. ഒരുപക്ഷേ മൂന്നു തലമുറകളെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സംഗീത സംവിധായകൻ ഇല്ലെന്നു തന്നെ പറയാം. കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയ്ക്ക് മറ്റാരുടെ ശബ്ദവും ഗാംഭീര്യം പകരുമായിരുന്നില്ല. എം. എസ് വിശ്വനാഥൻ അടക്കം രവീന്ദ്രൻ, ആർ.ഡി.ബർമ്മൻ, ജോണ്‍സണ്‍ മാസ്റ്റർ, ബാബുരാജ്... അങ്ങനെ എത്രയെത്ര പ്രതിഭകളാണ് നമ്മെ വിട്ടുപിരിഞ്ഞത് . തലമുറകളുടെ മനസ്സിലേയ്ക്ക് സംഗീതത്തിന്റെ ലഹരി നിറച്ച് കടന്നു പോയവർ. അവരിൽ നിന്ന് എം എസ് വി യെ തെരെഞ്ഞെടുത്തതോടെ യുകെ മലയാളികൾക്ക് സന്തോഷിക്കാം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 1200 ല്‍ പരം സിനിമകള്‍ക്ക്‌ സംഗീത സംവിധാനം നിര്‍വഹിച്ച വിശ്വനാഥൻ 80ല്‍ പരം മലയാള സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു. മലയാളിക്ക് എന്നെന്നും ഓര്‍മ്മിക്കാനായി അദ്ദേഹം നല്‍കിയ ചില ഗാനങ്ങള്‍... ഈശ്വരനൊരിക്കല്‍ വിരുന്നിന് പോയി - ലങ്കാ ദഹനം , തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു തിരുവാതിര നക്ഷത്രം - ലങ്കാ ദഹനം, സുപ്രഭാതം - പണിതീരാത്ത വീട്, കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവന, പണി തീരാത്ത വീട്, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ - ചന്ദ്രകാന്തം എന്നിവ അവയില്‍ ചിലത് മാത്രം. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലതിരുന്നിട്ടും, സംഗീതത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ലായിരുന്നു എന്നു തന്നെ പറയാം. 

പാലക്കാട്ട് ഇളപുള്ളി ഗ്രാമത്തിൽ 1928 ജൂണ്‍ മാസം 24 നു മനയങ്ങതു സുബ്രമണിയൻ വിശ്വനാഥൻ എന്ന എം എസ് വി ജനിച്ചു വീണു . ജനിച്ചു 4 വയസ്സായപ്പോഴേക്കും അച്ഛൻ മരിച്ച വിശ്വനാഥനെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റുവാൻ അമ്മ ആഗ്രഹിച്ചിരുന്നു. മുത്തച്ചനായ കൃഷ്ണൻ നായർ വിശ്വനാഥന്റെ ചുമതല ഏറ്റെടുത്തു. മുത്തച്ഛന്റെ തണലിൽ ജീവിച്ച വിശ്വനാഥൻ കണ്ണൂരിലെ പള്ളിക്കുന്നിൽ ബാല്യ കാലം ചിലവഴിച്ചു . നാടകങ്ങളിൽ കു‌ടി കലാപ്രവർത്തനം ആരംഭിച്ച വിശ്വനാഥൻ വിവിധ സംഗീത കൂട്ടായ്മകളിൽ കു‌ടി വളർന്നു അനുഭവത്തിന്റെ സംഗീതം കർണാടക സംഗീതവുമായി ചേർന്നപ്പോൾ അടി എന്നടി രക്കാമ, എന്കെയും എപ്പോതും , ഹൃദയവാഹിനി , കണ്ണുനീർ തുള്ളിയെ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച്‌ . തമിഴകത്തെ നിരവധി സംഗീത സംവിധായകരുടെ ഗുരുവും അദ്ദേഹം തന്നെ . ഇളയരാജ , എസ് പി ബാലസുബ്രമണ്യം, സൌന്ദർ രാജൻ, റഹ്മാൻ , ചിത്ര  തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. നീണ്ട നാളുകൾ മൂന്നു തലമുറകളെ സംഗീത സാഗരത്തിൽ ആത്മ നിർവൃതിയിൽ ആഴ്ത്തിയ വിശ്വനാഥൻ എന്ന മഹാനായ കലാകാരനെ യുക്മ കലാമേളയുടെ നഗറിന്റെ പേര് നല്കി ആദരിക്കുന്നു എന്നതിൽ കലാകാരന്മാർക്കൊപ്പം യുക്മ സ്നേഹികൾക്കും സന്തോഷിക്കാം.

കാലാകാലങ്ങളിൽ യുക്മ കലാമേള നിരവധി പുതുമയേറിയ കാഴ്ചകൾ സമ്മാനിച്ചിട്ടുണ്ട് . 2012 ലെ യുക്മ നാഷണൽ കലാമേള സ്റ്റോക്ക്‌ ഓണ്‍ ട്രെന്റിൽ വെച്ച് നടന്നപ്പോൾ തിരശീലക്കു പിന്നിൽ മറഞ്ഞു പോയ തിലകൻ എന്ന മഹാനടനെ ആദരിക്കുന്നതിനായി തിലകൻ നഗർ എന്ന്   പേര് നല്കി കൊണ്ട് തുടക്കമിട്ടു. പിന്നിട് 2013 ലെ ലിവർപൂൾ കലാമേളയിൽ പ്രസിദ്ധ സംഗീതഞ്ജൻ ദക്ഷിണാമൂർത്തി സ്വാമികളുടെ പേരിൽ നഗർ  പ്രഖ്യാപിച്ചു കൊണ്ട്  മാതൃക കാട്ടി .കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ച് നടന്ന കലാമേളക്ക് സ്വാതി തിരുനാളിന്റെ പേരാണ് നല്കിയത്. 2015 നാഷണൽ കലാമേള ഹണ്ടിംഗ് ടണ്ണിൽ വെച്ച് നടക്കുമ്പോൾ കലാമേള നഗർ അനുഗ്രഹീതനായ സംഗീത സംവിധായകൻ ലളിത സംഗീതത്തിന്റെ രാജാവ്‌ എന്ന് അറിയപ്പെടുന്ന എം എസ്സ് വിശ്വനാഥന്റെ പേരിൽ ആയിരിക്കും.





കൂടുതല്‍വാര്‍ത്തകള്‍.