CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 50 Seconds Ago
Breaking Now

കുടുംബ നവീകരണത്തിനായ് അഖണ്ഡ ജപമാലയും ദിവ്യകാരുണ്യാരാധനയും നാളെ മുതല്‍ ടോട്ടന്‍ഹാമില്‍

ജപമാല മാസ സമാപനത്തോടനുബന്ധിച്ച് മരിയന്‍ ഇവാഞ്ചലൈസേഷൻ മിഷന്റെ നേതൃത്വത്തില്‍ കുടുംബങ്ങളുടെ ഭദ്രതയ്ക്കും നവ സുവിശേഷവൽക്കരണത്തിനും വേണ്ടി ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിൽ ജപമാല ചൊല്ലി മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു.

30 വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 7 മണിവരെ ഏക കത്തോലിക്ക സഭയിലെ അംഗങ്ങളായ വിവിധ രാജ്യങ്ങളിലെ സഹോദരരോട് ചേര്‍ന്ന് കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

നാളെ വൈകീട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധനയും ദിവ്യകാരുണ്യ അത്ഭുതത്തെ കുറിച്ചും പാരമ്പര്യ കുടുംബങ്ങളുടെ പ്രയോജനത്തെ കുറിച്ചും വീഡിയോ ഷോ ഉണ്ടായിരിക്കും. തുടര്‍ന്ന് ശനിയാഴ്ച 5 മണിവരെ വിവിധ രാജ്യക്കാര്‍ പ്രര്‍ത്ഥന നയിക്കും. ശനിയാഴ്ച 5 മണി മുതല്‍ മരിയന്‍ സ്‌കൂള്‍ മിഷന്റെ നേതൃത്വത്തില്‍ ദൈവ സ്തുതി ആരാധനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. വൈകീട്ട് 7മണിക്ക് വിശുദ്ധ ബലിയോടെ ശുശ്രൂഷകള്‍ അവസാനിക്കും.

തലമുറകളായി ലഭിച്ച ദൈവവിശ്വാസവും പ്രാര്‍ത്ഥനാ പാരമ്പര്യവും അടുത്ത തലമുറയ്ക്ക് കൈമാറുവാനും സാക്ഷ്യപ്പെടുത്തുവാനും വിശ്വാസികളെ സംഘാടകര്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ അഡ്രസ്:-

ST. FRANCIS DE SALES CATHOLIC CHURCH (OPP. FOOTBALL STADIUM) 

HIGH ROAD, TOTTENHAM, N17 8AG




കൂടുതല്‍വാര്‍ത്തകള്‍.