CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 45 Minutes 34 Seconds Ago
Breaking Now

നാല്പത്തിയഞ്ചാം ലണ്ടൻ പെരുന്നാളിന് "കൊടിയേറി" ഇനി വൃതശുദ്ധിയുടെ പുണ്യദിനങ്ങൾ

സെന്റ്‌ ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് (മലങ്കര) ഇടവകയുടെ നാല്പത്തിയഞ്ചാമത് ഇടവക പെരുനാളിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപതിമൂന്നാമത് ഓർമ്മ പെരുനാളിന്റെയും തുടക്കം കുറിച്ച് കൊണ്ട് കൊടിയേറി. 

ഒക്ടോബർ 25 ഞായറാഴ്ച വി. കുർബാനാനന്തരം വികാരി റവ. ഫാ. തോമസ്‌ പി. ജോണ്‍, നിയുക്ത വികാരി റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്, റവ. ഫാ. അനീഷ്‌ ജേക്കബ് വർഗീസ്‌ എന്നിവരുടെ നേതൃത്വത്തിൽ സാംസ്കാരികവും ആചാരാനുഷ്ടാനങ്ങളോടും കൂടി വെറ്റില പറത്തി കൊണ്ട് കൊടിയേറ്റ കർമ്മം നിർവഹിക്കപ്പെട്ടു. 

2015 ഒക്ടോബർ 29 വ്യാഴം:

സന്ധ്യ നമസ്കാരം: 6 പി.എം

സംവാദ വേദി: 7 പി.എം 

2015 ഒക്ടോബർ 30 വെള്ളി:

രാവിലെ 10 മണിക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് തിരുമേനി നയിക്കുന്ന പെരുന്നാൾ ഒരുക്ക ധ്യാനം, ഒരു മണിക്ക് ഉച്ച നമസ്കാരവും വെച്ചൂട്ടും, വൈകീട്ട് 6.30 ന് സന്ധ്യ നമസ്കാരം, 7 മണിക്ക് വചന പ്രഘോഷണം, 7.15 ന് ഗാന ശുശ്രൂഷ എന്നിവയുണ്ടായിരിക്കും.

2015 ഒക്ടോബർ 31 ശനി:

ഉച്ചക്ക് 12 മണിക്ക് തീർത്ഥാടക സംഗമം (വിവിധ സ്ഥലങ്ങളില നിന്നും പദയാത്രയായി വരുന്നു), 12.30 ന് ഉച്ച നമസ്കാരം, നേർച്ച വിളമ്പ്, വൈകീട്ട് 5.30 ന് സന്ധ്യ നമസ്കാരം, 7 മണിക്ക് പരിമള സ്തുതി, 7.30 ന് അനുഗ്രഹ പ്രഭാഷണം, 8 മണിക്ക് പാവന സ്മൃതി(കലാസന്ധ്യ), 9 മണിക്ക് ആശിർവാദം, ആകാശ ദീപകാഴ്ച (വെടിക്കെട്ട്‌), അത്താഴ വിരുന്ന്.       

2015 നവംബർ 1 ഞായറാഴ്ച:-

രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, 10 മണിക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന (റവ. ഫാ. തോമസ്‌ പി. ജോണ്‍, റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്, റവ. ഫാ. അനീഷ്‌ ജേക്കബ് വർഗീസ്‌, റവ. ഫാ. ടോം ജേക്കബ്, റവ. ഫാ. ഹെയ്ലി മസ്ക്കൽ എന്നിവർ സഹ കാർമ്മികരാവും)

ഉച്ചക്ക് 12 മണിക്ക് ഭക്തി നിർഭരമായ വാദ്യ മേളങ്ങളോട് കൂടിയ "റാസ", തുടർന്ന് ശ്ലൈഹീക വാഴ്വ്, മധ്യസ്ഥ പ്രാർത്ഥന, കൈമുത്ത്, നേർച്ച വിളമ്പ്, 1.30 നു ശിങ്കാരി മേളം, 2.30 നു സീനിയർ സിറ്റീസൻ സമ്മേളനം, 3 മണിക്ക് കൊടിയിറക്ക് എന്നിവയോട് കൂടിയ പുണ്യവാന്റെ പെരുനാളിൽ ദൈവ കൃപ ചൊരിയുന്ന ആത്മീയ അനുഷ്ടാനങ്ങളിൽ പങ്കു ചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

വർഗീസ്‌ ജോസഫ് അജോ(കണ്‍വീനർ) 07429002459

വിലാസം:

ST. Gregorious Indian Orthodox Church 

Cranfield Road, Brockley, London 

SE41UF 

ഫോണ്‍: 07429002459, 02086919456 




കൂടുതല്‍വാര്‍ത്തകള്‍.