CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 12 Seconds Ago
Breaking Now

UKKCYL യൂത്ത് ഫെസ്റ്റ് - 2015 ക്നാനായ സർഗശക്തിയുടെ ഉത്തമ ഉദാഹരണം

ഓരോ ഇനങ്ങളിലും മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് പയറ്റിയത്. വിധി നിർണായകർക്ക് ഈ മത്സരം ഒരു വെല്ലുവിളി ആയിരുന്നു.

UKKCYL ന്റെ നാലാമത് യൂത്ത് ഫെസ്റ്റ് ഒക്ടോബർ 24 ന് ക്നാനായക്കാരുടെ സ്വന്തം ആസ്ഥാനമായ UKKCA കമ്മ്യൂണിറ്റി   സെന്ററിൽ തനിമയിലും ഒരുമയിലും ക്നാനായ വികാരത്തോട് കൂടി അരങ്ങേറി. 500 ൽ പരം കാണികളും 100 ന് മുകളിൽ മത്സരാർത്ഥികളും ചേർന്ന് അത്യന്തം വാശിയോടെ നടത്തിയ മികവാർന്ന മത്സരങ്ങൾക്കൊടുവിൽ വിജയികളും വിജയിക്കാത്തവരും ഒരുമ്മിച്ചു നട വിളിച്ചും കുടുംബ പ്രാർത്ഥന ചൊല്ലിയുമാണ് പിരിഞ്ഞത് എന്നതാണ് UKKCYL കൂട്ടായ്മയുടെ സവിശേഷത. 

രാവിലെ 10 മണിയോടെ "മാർത്തോമ്മൻ നന്മയാൽ" എന്ന ക്നാനായക്കാരുടെ സ്വന്തം പ്രാർത്ഥനാ ഗാനത്തിന് ബിർമിങ്ങ്ഹാം യൂണിറ്റിലെ യുവതികൾ ചടുല താളത്തിൽ ചുവട് വയ്ക്കുകയും തുടർന്ന് UKKCYL എക്സിക്ക്യൂട്ടീവ് കമ്മിറ്റി ഒരുമ്മിച്ചു തിരി തെളിക്കുകയും ചെയ്തതോടെ മത്സരങ്ങൾക്ക് തുടക്കമായി. പ്രസംഗം, പാട്ട്, ഫാൻസി ഡ്രെസ്, സോളോ ഡാൻസ് എന്നീ വ്യക്തിഗത ഇനങ്ങളും മാർഗം കളി, പുരാതന പാട്ട്, ഗ്രൂപ്പ് സിനിമാറ്റിക് ഡാൻസ്, ആങ്കറിംഗ്, ക്വിസ് എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ആണ് മത്സരങ്ങൾ നടന്നത്. ഓരോ ഇനങ്ങളിലും മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് പയറ്റിയത്. വിധി നിർണായകർക്ക് ഈ മത്സരം ഒരു വെല്ലുവിളി ആയിരുന്നു. എന്നാൽ കാണികൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക്‌, സദസ്സിൽ കയ്യടിച്ചു ആടിത്തിമിർത്തു പ്രോത്സാഹിപ്പിക്കാനും അടിച്ചുപ്പൊളിക്കുവാനുമുളള സുവർണ്ണാവസരമായിരുന്നു.  

5631e677ca3e0.jpg

മത്സരങ്ങളുടെ അവസാനം ന്യൂകാസിൽ യൂണിറ്റ് ഒന്നാം സ്ഥാനവും വൂസ്റ്റർഷയർ രണ്ടാം സ്ഥാനവും കാർഡിഫ് മൂന്നാം സ്ഥാനവും നേടി. ന്യൂകാസിൽ യൂണിറ്റിലെ ഷാനു ജെയിംസ് കലാതിലകമായും മാഞ്ചസ്റ്റർ യൂണിറ്റിലെ ഠിം മാർട്ടിൻ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. GCSE പരീക്ഷക്ക്‌ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ജെം പിപ്പ്സിനെയും എ ലെവൽ ടോപ്‌ സ്കോറർ ആയ ജോയൽ റെജിയെയും പുരസക്കാരങ്ങൾ നൽകി ആദരിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി UKKCYL നാഷണല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ടിച്ചിരുന്ന സാബു കുര്യാക്കോസിനും ഷെറി ബോബിയ്ക്കും അന്നേ ദിവസം UKKCYL എക്‌സിക്യൂട്ടീവ് കമ്മറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ നാല് വര്‍ഷത്തെ UKKCYL ഇവന്റുകളും കമ്മറ്റി അംഗങ്ങളുടെ വീഡിയോ സന്ദേശങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച വിഡിയോ നാഷണല്‍ ഡയറക്ടേഴ്‌സിന് ഹൃദയസ്പര്‍ശി ആയിരുന്നു.

5631e6af804c1.jpg

സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മത്സര ഇനങ്ങളുടെ നിലവാരം കൊണ്ടും ഈ വര്‍ഷത്തെ UKKCYL യൂത്ത് ഫെസ്റ്റ് വന്‍ വിജയം ആയിരുന്നു. UKKCYL ന്റെ നാഷണൽ ചാപ്ലയിൻ ഫാ. സജിക്ക് ഈ വർഷത്തെ യൂത്ത് ഫെസ്റ്റിനെ കുറിച്ച് പറയുവാനുള്ളത് ഇതാണ് - "ക്‌നാനായ യുവതിയുവാക്കന്‍മാര്‍ ഈ പാശ്ചാത്യരാജ്യത്തിലും നമ്മുടെ തനിമയും ഒരുമയും കാത്തു സൂക്ഷിക്കുന്നതി്ല്‍ ഉത്സാഹം കാണിക്കുകയും സൗഹൃദപരമായ വീറും വാശിയിലും മത്സരങ്ങളില്‍ പങ്കെടുക്കുയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു".

5631e6f5f077f.jpg

എന്നാൽ UKKCYL പ്രസിഡന്റ്‌ ഷിബിലിന്റെ അഭിപ്രായം ഇതായിരുന്നു "യൂത്ത് ഫെസ്റ്റ് 2015 ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ പ്രയത്‌നിച്ച എല്ലാ മത്സാര്‍ത്ഥികളേയും ഞാൻ അഭിനന്ദനം അറിയിക്കുന്നു. ഇനി വരാൻ പോകുന്ന KCYL ഈവന്റ്സിനു ഇതൊരു പ്രചോദനമായി മാറട്ടെ എന്നും തുടർന്നും എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി UKKCYL ആവേശോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നതെന്നും ഒരേ കുടക്കീഴിൽ UKKCYL കമ്മ്യൂണിറ്റിയിലെ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ട് വരുവാൻ അക്ഷീണ പ്രയത്നം നടത്തുന്ന ഫാ. സജിയെയും സാബു, ഷെറി എന്നിവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായി UKKCYL ഉപദേശകനും UKKCA  പ്രസിഡന്റുമായ ശ്രീ. ബെന്നി മാവേലി പറഞ്ഞു. ഇത്രയും മികച്ച രീതിയില്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച സെന്‍ട്രല്‍ കമ്മറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5631e83d10235.jpg

ഇതിനെല്ലാം പുറമേ ഡാൻസ് മത്സരങ്ങളുടെ വിധി നിര്‍ണ്ണയിക്കുവാനായി വന്ന സമുദായത്തിന് വെളിയില്‍ നിന്നെത്തിയ വിധികര്‍ത്താവ് മിസിസ്. ആശ മാത്യൂ UKKCYL യൂത്ത് ഫെസ്റ്റിനെ കുറിച്ച് വിലയിരുത്തിയത് ഇപ്രകാരമായിരുന്നു" വളരെ ചിട്ടയോടും അച്ചടക്കത്തോടും കൂടി ക്‌നാനായ യുവജനങ്ങള്‍ നടത്തിയ ഈ പരിപാടി അവരുടെ സംഘടനാപാടവത്തെ, വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. എല്ലാ പരിപാടികളും ഒന്നിനൊന്ന് മികവ് പുലര്‍ത്തിയതിനാല്‍ വിധികര്‍ത്താവ് എന്ന നിലക്ക് വിജയികളെ കണ്ടെത്താന്‍ (പ്രത്യേകിച്ചും ഡാൻസ് മത്സരങ്ങളിൽ)വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ഡാന്‍സ് ആന്‍ഡ് ആങ്കറിങ് മത്സരം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതായിരുന്നു എന്നും ആശ മാത്യൂ പറഞ്ഞു. 

UKKCYL പ്രസിഡന്റ് ഷിബില്‍ ജോസ്, വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ടോം, സെക്രട്ടറി ജോണ്‍ സജി, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ ഫിലിപ്, ട്രഷറര്‍ ഡേവിഡ് ജേക്കബും നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെയും നാഷണല്‍ ഡയറക്ടേഴ്‌സ് സാബു കുര്യാക്കോസ്, ഷെറി ബേബി എന്നിവരുടെയും നേതൃത്വത്തിലായിരുന്നു UKKCYL യൂത്ത് ഫെസ്റ്റ് അരങ്ങേറിയത്.ഏകദേശം വൈകീട്ട് 8.30 മണിയോടെ സജി അച്ചന്റെ പ്രാര്‍ത്ഥനയോടെ യുവജന സംഗമം സമാപിച്ചു.അടുത്ത ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ക്യാമ്പില്‍ വീണ്ടും കണ്ടു മുട്ടാം എന്ന സന്തോഷത്തില്‍ ഏവര്‍ക്കും സ്വഭവനങ്ങളിലേക്ക് 'സേഫ് ജേണി' യും നേര്‍ന്നു കൊണ്ട് യുവതി യുവാക്കന്മാരും മാതാപിതാക്കളും സംഘാടകരും യുകെകെസിഎ ആസ്ഥാന മന്ദിരത്തോട് വിടപറഞ്ഞു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.