CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 57 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെൻറ്. മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന''വെക്കേഷൻ ബൈബിൾ ക്ലാസ്‌''അവിസ്മരണീയമായി...

മാഞ്ചസ്റ്റർ സെന്റ്‌. മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 തീയ്യതികളിൽ നടന്ന ''വെക്കേഷൻ ബൈബിൾ ക്ലാസ്‌'' മുതിർന്നവരും ചെറിയവരുമുൾപ്പെടെയുള്ള കുട്ടികൾ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

563341f153e23.jpg

''നല്ലതിനെ മുറുകെ പിടിക്കുക'' എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി നടത്തിയ പരിപാടി ബഹു. എൽദോസ് വട്ടപ്പറമ്പിൽ അച്ചൻ നേതൃത്വം നല്കി. വേദപുസ്തക പഠനനങ്ങൾക്കൊപ്പം,   വിനോദവും മറ്റ് വിജ്ഞാനവും ഉൾപ്പെടുത്തിയുള്ള V B S കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദവും രസകരവുമായിരുന്നു.

5633422c2be55.jpg

ജീസസ് യൂത്ത് പ്രവർത്തകർ കൈകാര്യം ചെയ്ത ബൈബിൾ ക്ലാസ് കൊച്ചുകുട്ടികളടക്കം എല്ലാവർക്കും വളരെയധികം പ്രയോജനം ചെയ്തു.  വി. കുർബാനക്ക്‌   ശേഷം കുട്ടികളുടെ റാലിയും, വിവിധ പരിപാടികളും ഉണ്ടായിരുന്നു. സ്റ്റീഫൻ നടത്തിയ മാജിക് ഷോ കുട്ടികൾ വളരെയധികം ആസ്വദിച്ചു. ''വെക്കേഷൻ ബൈബിൾ ക്ലാസ്‌'' വിജയിപ്പിക്കാൻ പങ്കെടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്ത എല്ലാവർക്കും ഫാ. എൽദോസ് വട്ടപ്പറമ്പിൽ അച്ചൻ നന്ദി രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.