CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 4 Seconds Ago
Breaking Now

ലിംക കരാട്ടെ പരിശീലന കളരിക്ക് നവംബർ 7 ന് തുടക്കം കുറിക്കുന്നു. ഇനി ഏതാനും സീറ്റുകൾ മാത്രം.

ലിംക കരാട്ടെ പരിശീലന കളരിക്ക് നവംബർ 7 ശനിയാഴ്ച രാവിലെ 11.30ന് ലിംകയുടെ സാംസ്കാരിക പങ്കാളിയായ ബ്രോട്ഗ്രീൻ സ്കൂൾ അങ്കണത്തിൽ തുടക്കം കുറിക്കുകയാണ്. യുകെ മലയാളികൾക്ക് സുപരിചിതനായ മാസ്റ്റർ പയസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശീലനം നൽകുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ 11.30 മുതൽ ഒരു മണി വരെയാണ് പരിശീലന കളരി നടക്കുന്നത്. ആയോധന കലയെയും അതിന്റെ ആവശ്യകതയെയും നല്ലവണ്ണം മനസ്സിലാക്കിയ മലയാളി സമൂഹം തങ്ങളുടെ ചെറുപ്പ കാലത്ത് സ്വായത്തമാക്കുവാൻ സാധിക്കാതെ പോയത് തങ്ങളുടെ മക്കൾക്ക്‌ ലഭ്യമാക്കുവാൻ വേണ്ടിയുള്ള ഈ എളിയ സംരംഭം വിജയപ്പിക്കുവാൻ ലിംക എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്.

കുറച്ച് പേർക്ക് കൂടി മാത്രമേ ഈ ബാച്ചിൽ പ്രവേശനം ലഭിക്കുകയുള്ളൂ അതിനാൽ ഇന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക. ലിംകയുടെ ഈ വർഷത്തെ രണ്ടാമത്തെ ജനകീയ പരിശീലന കളരിയാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച ബാറ്റ്മിന്റൻ പരിശീലന കളരിക്ക് നൽകി വരുന്ന പിന്തുണയ്ക്ക് ലിംക എല്ലാവരോടും നന്ദി അറിയിക്കുന്നതായും ചെയർപേഴ്സൻ തോമസ്‌ ജോണ്‍ വാരികാട്ട് പറയുകയുണ്ടായി.

പ്രവേശനത്തിനും വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക  

ജേക്കബ്‌ വർഗീസ് (സ്പോർട്സ് കോർഡിനേറ്റർ) - 07967018955




കൂടുതല്‍വാര്‍ത്തകള്‍.