CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 4 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ജപമാല സമാപനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും പ്രൗഡോജ്വലമായി

സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന ജപമാല ആചരണങ്ങളുടേയും സെന്റ് മേരിസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും പ്രൗഢഗംഭീരമായി.ഇന്നലെ വിഥിന്‍ഷോ സെന്റ് ആന്റണിസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം മനോഹരമായി അലങ്കരിച്ച വേദിയില്‍ ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയ്ക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി മുഖ്യകാര്‍മ്മികനായിരുന്നു.റവ.ഫാ റോബിന്‍സണ്‍ മെല്‍കിസ് സഹകാര്‍മ്മികനായിരുന്നു.

വൈകീട്ട് നാലിന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ സംബന്ധിക്കാനെത്തിയ ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിനെ മുത്തുകുടകളുടേയും താലപ്പൊലികളുടേയും അകമ്പടിയോടെ മാതൃവേദി,സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ വമ്പിച്ച വരവേല്‍പ്പ് നല്‍കി സ്വീകരിച്ചാനയിച്ചു.

തുടര്‍ന്ന് യോഗനടപടികള്‍ ആരംഭിച്ചു.ഡോ അന്‍ജു ബെന്‍ഡന്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.റവ.ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു.ഷ്രൂസ്ബറി രൂപതാ ബിഷപ്പ് റൈറ്റ് റവ മാര്‍ക്ക് ഡേവിസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ കേരളീയ ആചാരപ്രകാരം നിലവിളക്ക് കൊളുത്തി ഉത്ഘാടന സന്ദേശം നല്‍കി.സെന്റ് ആന്റണിസ് ഇടവക വികാരി റവ ഫാ മൈക്കിള്‍ മുറെ,സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ ഫാ തോമസ് തൈക്കൂട്ടത്തില്‍.,സീറോ മലബാര്‍ ചാപ്ലയിന്‍ റവ ഫാ തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചര്‍ച്ചിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ബിഷപ്പ് ഉത്ഘാടനം ചെയ്തു.www.smcshrewsbury.orgഎന്നായിരിക്കും വെബ് സൈറ്റിന്റെ വിലാസം.ശ്രീ ജോബി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സണ്‍ഡേ സ്‌കൂളില്‍ നിന്നും മികച്ച വിജയം നേടിയവര്‍ക്കും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കും ബിഷപ്പ് മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടേയും സണ്‍ഡേ സ്‌കൂളിന്റെ ഉപഹാരം ഫാ ലോനപ്പന്‍ അരങ്ങാശ്ശേരി ബിഷപ്പ് മാര്‍ക്കിന് കൈമാറി.തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ മാതൃവേദി പ്രവര്‍ത്തകര്‍,മറ്റ് മുതിര്‍ന്നവരെല്ലാം അണിനിരന്നു.വേദിയെ ആവേശത്തിന്റെ ഔന്നിത്യത്തിലെത്തിച്ച കലാ പ്രകടനങ്ങള്‍ ഉന്നത നിലവാരം നിലവാരം പുലര്‍ത്തി.സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ അന്തസത്ത ഉള്‍കൊണ്ട് കൊണ്ടും എന്നാല്‍ കാണികള്‍ക്ക് ഒട്ടും വിരസത ഉണ്ടാക്കാത്ത വിധവുമുള്ള ബൈബിള്‍ അധിഷ്ഠിതവും മറ്റുമായ കലാപ്രകടനങ്ങള്‍ കാണികളില്‍ മതിപ്പുളവാക്കി.സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ സജി സെബാസ്റ്റ്യന്‍ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കെല്ലാം നന്ദി പറഞ്ഞു.

ഒക്ടോബര്‍ മാസം ഒന്നു മുതല്‍ 21 വരെ ഇടവകയിലെ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും 22 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജപമാലയും ദിവ്യബലിയും നടന്നുവരികയായിരുന്നു.കലാപരിപാടികള്‍ക്ക് ശേഷം കണ്ണിനും കാതിനും ഇമ്പമേകി ആവേശപൂര്‍വ്വമായ വെടിക്കെട്ടും നടന്നു.തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.

ജപമാലാ മാസാചരണ സമാപനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും വന്‍ വിജയമാക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച ഇടവകാംഗങ്ങള്‍ക്കെല്ലാം ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി നന്ദി രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.