CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 38 Seconds Ago
Breaking Now

ആവേശത്തോടെ അംഗ അസോസിയേഷനുകൾ, സൗത്ത് വെസ്റ്റ് കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി, ബിന്ദു സോമൻ കലാതിലകം, ഫ്രാങ്ക്ലിൻ ഫെർണാണ്ടസ് കലാപ്രതിഭ

ഗ്ലോസ്റ്റർ : ഒക്ടോബർ 31 ശനിയാഴ്ച ഗ്ലോസ്റ്ററിൽ നടന്ന സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള വൻ വിജയമായി. ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച കലാമേളക്ക് ഗ്ലോസ്റ്ററിലെ പ്രമുഖ സ്കൂളായ ദി ക്രിപ്റ്റ് സ്കൂളാണ് വേദിയായത്. രാവിലെ 9.00ഓടെ ആരംഭിച്ച രജിസ്ട്രെഷന് ശേഷം ആരംഭിച്ച ഉത്ഘാടന സമ്മേളനത്തിനു മുന്നോടിയായി ഗ്ലോസ്റ്ററിൽ മരണമടഞ്ഞ സണ്ണി ചേട്ടനും അലിഷ മോൾക്കും സദസ്സ് ഒന്നാകെ ആദരാഞ്ജലികൾ അർപ്പിച്ചു.

5635bb58a74c6.jpg	സൗത്ത് വെസ്റ്റ് പ്രസിഡന്റ്‌ സുജു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉത്ഘാടന സമ്മേളനം യുക്മ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രീ മാമ്മൻ ഫിലിപ്പ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കലാമേളയിൽ മാറ്റുരക്കുന്ന മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന വൈസ് പ്രസിഡന്റ്‌ നവംബർ 21 നു ഹണ്ടിംഗ്ടണിൽ നടക്കുന്ന നാഷണൽ കലാമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

5635bbcf6d5c3.jpg

5636ba42cb04f.jpg

യുക്മ നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ്‌ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റും കലാമേള വൈസ് ചെയർമാനുമായ ഡോ ബിജു പെരിങ്ങത്തറ സ്വാഗതവും റിജിയണൽ സെക്രട്ടറി ശ്രീ കെ എസ് ജോണ്‍സണ്‍ നന്ദിയും അർപ്പിച്ച യോഗത്തിൽ അതിഥികളായി യുക്മ നഴ്സസ് ഫോറം പ്രസിഡന്റ്‌ ശ്രീ അബ്രഹാം ജോസ് പ്രമുഖ സാമൂഹിക പ്രവർത്തകനായ ശ്രീ എബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.

5636be6892ca3.jpg

തുടർന്ന് നാല് വേദികളിലായി ഇടതടവില്ലാതെ നടന്ന മത്സരങ്ങൾ നിലവാരം കൊണ്ട് ഏറെ ശ്രദ്ധേയമായി. യുക്മ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് കവളക്കാട്ടിൽ ആശംസകളുമായി എത്തിയത് സംഘാടകർക്കും മത്സരാാർത്ഥികൾക്കും ആവേശമായി. നാഷണൽ സെക്രട്ടറി ശ്രീ സജീഷ് ടോം ഉച്ചക്ക് ശേഷം മുഴുവൻ സമയവും കലാമേളയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

റീജിയണിലെ ഭൂരിപക്ഷം അംഗ അസോസിയേഷനുകളും പങ്കെടുത്ത കലാമേളയിൽ ഗ്ലോസ്റ്ററർ മലയാളി അസോസിയേഷനിൽ നിന്നുള്ള കൊച്ചു മിടുക്കി ഷാരോണ്‍ ഷാജി കിഡ്സ്‌ വിഭാഗത്തിൽ ചാമ്പ്യനായി. സബ് ജൂനിയർ വിഭാഗത്തിൽ ഗ്ലോസ്റെർ മലയാളി അസോസിയേഷന്റെ തന്നെ ബെനിറ്റ ബിനുമോൻ ചാമ്പ്യനായപ്പോൾ ജൂനിയർ വിഭാഗത്തിൽ ബേസിംഗ്സ്റോക്ക് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ സോണ്‍സി സാം ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.ഈ വർഷം യുക്മ ഏർപ്പെടുത്തിയ മലയാളം ഭാഷാ കേസരി പുരസ്കാരവും നേടിയത് സോണ്‍സി സാം തന്നെയാണ്.

5636bdb5b53bd.jpg

5636bd2ef1c65.jpg

സീനിയർ തലത്തിൽ ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ തന്നെ ഫ്രാങ്ക്ലിൻ ഫെർണാണ്ടസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയാതോടൊപ്പം സൗത്ത് വെസ്റ്റ് കലാമേള കലാപ്രതിഭ പുരസ്കാരവും നേടി ഗ്ലോസ്റ്റർ മലയാളി അസോസിയേഷന് അഭിമാനമായി. ഗ്ലോസ്റ്ററിന്റെ തന്നെ ബിന്ദു സോമൻ പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയം നേടി കലാതിലകമായപ്പോൾ ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ റീജിയണിലെ മികച്ച അസോസിയേഷനുകളിൽ ഒന്നായി മാറി.

5636bb0d1060b.jpg

5636b9d4ab17d.jpg

ഇരുന്നൂറ്റിയെഴു പോയിൻറുമായി ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ ഓവറാൾ ചാമ്പ്യനായപ്പോൾ ഡോർസെറ്റ് മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തെത്തി എവർറോളിംഗ് ട്രോഫി നേടി. കലാമേളയിൽ ആദ്യമായി പങ്കെടുത്ത വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ സ്വിൻഡൻ പോയിന്റ് നിലവാരത്തിൽ മൂന്നാം സ്ഥാനത്തെത്തിയതും ഏറെ ശ്രദ്ധേയമായി. നാഷണൽ സെക്രട്ടറി ശ്രീ സജീഷ് ടോം, നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ്‌ റീജിയണൽ ഭാരവാഹികൾ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ നല്കി.

5635bfcbeec70.jpg

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഓഫിസ് കൈകാര്യം ചെയ്ത സെക്രട്ടറി ശ്രീ കെ എസ് ജോണ്‍സണ്‍, ശ്രീ മനോജ്‌ വേണുഗോപാൽ, ശ്രീ മനോജ്‌ രാമചന്ദ്രൻ, ശ്രീ ലോറെൻസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ പ്രവർത്തനം ശ്ലാഘനീയമാണ്. ശ്രീ മനോജ്‌ വേണുഗോപാൽ രൂപകല്പന ചെയ്ത സോഫ്റ്റ്‌വെയറിലൂടെ കൃത്യവും സുതാര്യവുമായ രീതിയിൽ മത്സര ഫലങ്ങൾ ആളുകളിൽ എത്തിക്കുവാൻ കഴിഞ്ഞു.

5635bb752708d.jpg

ശ്രീ ലാലിച്ചൻ, ശ്രീ ജിജി വിക്ടർ, ശ്രീ അനീഷ്‌ ജോർജ്, ശ്രീമതി മേഴ്സി സജീഷ്, ശ്രീ സജി ലൂയിസ്, ശ്രീ ബോബൻ, ശ്രീ റോബി മേക്കര, ശ്രീ സണ്ണി ലൂക്കോസ്, ശ്രീ വിനോദ് തുടങ്ങിയവർ  വേദികൾ കൈകാര്യം ചെയ്തതിലുള്ള സൂക്ഷ്മതയും വേദികൾ ഏകോപിപ്പിച്ചു കൊണ്ട് ശ്രീ വർഗീസ്‌ ചെറിയാൻ ശ്രീ ഷോബൻ ബാബു തുടങ്ങിയവർ നടത്തിയ പ്രവർത്തനങ്ങളും കൃത്യ സമയത്ത് തന്നെ പരിപാടികൾ നടത്തി തീർക്കാൻ കഴിഞ്ഞു.

ആതിഥ്യ മര്യാദയുടെ പര്യായമായി ഗ്ലോസ്റ്ററിൽ നടന്ന കലാമേള.അതിഥികളെ സ്വീകരിക്കുന്നതിനും അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിലും പ്രസിഡന്റ്‌ ഡോ ബിജുവും , സെക്രെടറി ശ്രീ എബിൻ ജോസും  മറ്റ് എക്സിക്യുട്ടിവ് അംഗങ്ങളും ശ്രദ്ധാലുക്കളായിരുന്നു.

റീജിയണൽ പ്രസിഡന്റ്‌ സുജു ജോസഫ്‌ ഏവർക്കും നന്ദി അർപ്പിച്ചു. , മഴവിൽ സംഗീതം, ബി ടി എം ഫോട്ടോഗ്രാഫി, ബെറ്റർ ഫ്രെയിംസ് തുടങ്ങിയവരാണ് കലാമേളക്ക് സ്പോണ്‍സർമാരായി രംഗത്തുണ്ടായിരുന്നത്. ഗർഷോം ടിവിയും യുക്മ ന്യുസും മീഡിയ പാർട്ട്‌ണർമാരായി. രാത്രി ഒമ്പതര മണിയോടെ കലാമേളക്ക് പരിസമാപ്തിയായി. 





കൂടുതല്‍വാര്‍ത്തകള്‍.