CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 13 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ പള്ളിയുടെ VBS സമാപിച്ചു

"യേശു എന്റെ രക്ഷിതാവ് എന്ന ചിന്താവിഷയത്തിലൂന്നി കഥകളും, പാട്ടും, ചിത്രരച്ചയും, ചിന്തയുമൊക്കെയായി മാഞ്ചസ്റ്റർ ക്നാനായ പള്ളിയുടെ അങ്കണത്തിൽ 75 ൽ പരം കുട്ടികൾ ഒത്തുക്കൂടിയപ്പോൾ അത് ഈ കൊച്ചു ഇടവകയ്ക്ക് ഏറ്റവും സുന്ദരമായ നിമിഷങ്ങൾ സമ്മാനിക്കുകയായിരുന്നു.

3 ദിവസമായി നടന്നു വന്ന VBS ക്ലാസുകൾക്ക് രാവിലെ 9.30 നു ഇടവക വികാരി ഫാ. സജി എബ്രഹാം കൊച്ചേത്ത് ഉത്ഘാടനം ചെയ്തതോടു കൂടി തുടക്കമാവുകയായിരുന്നു.

5636c6ad88586.jpg

കുട്ടികൾക്ക് തീർത്തും രസകരമായ രീതിയിൽ ഒരുക്കിയ അധ്യയനപദ്ധതികൾ, കളിയും ചിരിയും ഓട്ടവുമൊക്കെയായി 3 ദിവസത്തെ ക്ലാസുകൾ ഉല്ലാസപ്രദമാക്കുന്നതിൽ അധ്യാപകരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. VBS ന്റെ രണ്ടാം ദിവസം ഫാ. തോമസ്‌ മടുക്കുംമൂട്ടിൽ VBS സന്ദേശം കുട്ടികൾക്ക് നൽകുകയുണ്ടായി.

സമാപന ദിവസമായ ഞായറാഴ്ച ഇടവക വികാരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കുട്ടികളുടെ വർണ്ണശബളമായ റാലിയും നടത്തുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആകർഷണമായി മാറി.  

5636c618bc412.jpg

വൈകീട്ട് 4 മണിക്ക് കൂടിയ സമാപന സമ്മേളനത്തിൽ ഇടവകയിലെ GCSE യും എ ലെവൽ പരീക്ഷകളിലും വിജയികളായവരെ അനുമോദിക്കുകയുണ്ടായി. GCSE ൽ 11 എ പ്ലസുകൾ നേടി മികച്ച വിജയം കൈവരിച്ച ലിൻഡ സജിക്ക് ഇടവകയുടെ പാരിതോഷികം ഇടവക ട്രസ്റ്റി ശ്രീ. ബിനു ജേക്കബ് നൽകുകയുണ്ടായി. 

ഇദംപ്രഥമായി നടത്തപ്പെട്ട VBS ഒരു നവ്യാനുഭവമായി മാറുകയും അടുത്ത വർഷം മുതൽ കൂടുതൽ വിപുലമായി നടത്തുന്നതിന് ഉള്ള ശ്രമങ്ങൾ നടത്തുമെന്നും സണ്‍‌ഡേ സ്കൂൾ നേതൃത്വം വ്യക്തമാക്കി.    




കൂടുതല്‍വാര്‍ത്തകള്‍.