CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 12 Seconds Ago
Breaking Now

സൂപ്പർ സാറ്റർഡേ അവിസ്മരണീയമായി നാഷണൽ കലാമേളക്ക് 20 ദിനം :................

നാലു കലാമേളയിലും കു‌ടി ആയിരത്തോളം കലാകാരന്മാരും കലാകാരികളും കുട്ടികൾ മാറ്റുരച്ചു.

നാല് റിജിയണൽ കലാമേളകൾ ആവേശം ആയി യുക്മയുടെ നാല് റിജിയണൽ കലാമേളകൾ ഒരേ ദിവസം തന്നെ നടന്നു. നാലു കലാമേളയിലും കു‌ടി ആയിരത്തോളം കലാകാരന്മാരും കലാകാരികളും   കുട്ടികൾ മാറ്റുരച്ചു. യുക്മയുടെ നാല് റീജിയനുകളുടെ കലാമേളകളാണ് ഇന്നലെ നടന്നത്. ഈസ്റ്റ് ആംഗ്ലിയ, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നീ നാല് റീജിയനുകളിലാണ് ശനിയാഴ്ച കലാമേള നടന്നത്. നിരവധി പേർ ഒരേ സമയം നാല് സ്ഥലങ്ങളിലായി വേദികൾ പങ്കെടുത്തു കൊണ്ട് വ്യത്യസ്തമായി ഈ സൂപ്പർ സാറ്റർ ഡേ ഇനി എല്ലാ കണ്ണുകളും നാഷണൽ കലാമേളയിലേക്ക് നവംബർ 21 നു നടക്കുന്ന കലാമേളക്ക് ഇനിയും വെറും 20 ദിനം മാത്രം ബാക്കി.

യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്  

യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കലാമേള വോൾവെർ ഹാംറ്റൊനിൽ വെച്ച് നടന്നു. റിജിയണൽ പ്രസിഡന്റ്‌ ജയകുമാർ നായരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കലാമേളയുടെ ഉത്ഘാടനം അഡ്വ. ഫ്രാൻസിസ് മാത്യു, റിജിയണൽ പ്രസിഡന്റ്‌ ജയകുമാർ നായർ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിയിൽ റിജിയണൽ സെക്രട്ടറി ഡിക്സ് ജോർജ് സ്വാഗതം ആശംസിച്ചു. മുൻ ദേശിയ പ്രസിഡന്റ്‌ യുക്മ ന്യുസ് മാനേജിംഗ് എഡിറ്റർ വിജീ കെ പി , നാഷണൽ പി ആർ ഓ അനീഷ്‌ ജോണ്‍ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

5636dec28da40.jpg

ദേശിയ ഉപാധ്യക്ഷ ബീന സെൻസ് യുക്മ മിഡ്‌ലാന്‍ഡ്‌സ് റിജിയൻ കലാമേള മുഖ്യ സംഘാടകനും കമ്മിറ്റി ട്രഷററും ആയ സുരേഷ് കുമാർ , റിജിയണൽ കമ്മിറ്റി അംഗങ്ങൾ പോൾ ജോസഫ്‌, എബി നെടുവംപുഴിയിൽ ആർട്സ് കോ - ഓർഡിനെറ്റർ സന്തോഷ്‌ തോമസ്‌ നാഷണൽ റിജിയണൽ നിന്നുള്ള നുറു കണക്കിന് ആളുകളെ സാക്ഷി നിർത്തിക്കൊണ്ട് അരങ്ങേറിയ മിഡ്‌ലാന്‍ഡ്‌സ്  റിജിയണൽ കലാമേളയിൽ ഇത് മുന്നാം തവണയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഏറ്റവും അധികം പോയിന്റ്‌ നേടിക്കൊണ്ട് ചാമ്പ്യൻ പട്ടം നിലനിർത്തി, മൈക വൽസാൽ രണ്ടാം സ്ഥാനതെത്തി എസ് എം എ സ്റ്റൊക്ക് ഓണ്‍ ട്രെൻഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

5636de584237a.jpg

പരിപാടിയിൽ നാഷണൽ കമ്മിറ്റി റിജിയണൽ ഭാരവാഹികൾ വിവിധ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു മൈക വാൽസാളിൽ നിന്നുള്ള ജ്യോതിക പാലക്കൽ കലാതിലകമായി. കലാതിലകത്തിന്റെ പ്രത്യേക സമ്മാനം ദേശിയ ഉപാധ്യക്ഷൻ മാമ്മൻ ഫിലിപ്പ് നല്കി. സിനിയർ വിഭാഗത്തിൽ   ബിർമിങ്ങ്ഹാമിൽ നിന്നുള്ള സാജു വർഗീസ്‌ കലാപ്രതിഭയായി. 

യുക്മ ഈസ്റ്റ്‌ ആംഗ്ലിയ 

യുക്മ ഈസ്റ്റ്‌ ആംഗ്ളീയ റീജിയണിന്റെ കലാമേള ഇന്നലെ ശനിയാഴ്ച ബാസിൽഡണിലെ ജെയിംസ്‌ ഹോൺസ്ബി സ്കൂളിൽ രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ചു. വാശിയേറീയ മത്സരത്തിൽ കേംബ്രിഡ്ജ്‌ മലയാളി അസോസിയേഷൻ ചാമ്പ്യൻസ്‌ ട്രോഫി കരസ്ഥമാക്കി.

5636dfdfe831f.jpg

ബാസിൽഡൺ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും തൊട്ടു പിന്നാലെ നോർവിച്ച്‌ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 76 പോയിന്റുകളുമായി കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഇപ്സിവിച്ച്‌ മലയാളി അസോസിയേഷന്‌ നാലാം സ്ഥാനം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നൂ.  മത്സരങ്ങള്‍ക്കൊടുവില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ അലന്‍ എബ്രാഹം 11 പോയിന്റുകളോടെ കലാപ്രതിഭ പട്ടം കരസ്ഥമാക്കി.

5636e04d27e4b.jpg

ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ മത്സരാര്‍ത്ഥി സ്‌നേഹ സജി 15 പോയിന്റുകളോടെ കലാ തിലകവുമായി. ഭരതനാട്യത്തിലും, ഫോക്ക് ഡാന്‍സിലും മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനം നേടിയാണ് സ്‌നേഹ കലാതിലകം കരസ്ഥമാക്കിയത്. നേരത്തെ രാവിലെ 11.30 മണിയോടെ യുക്മ നാഷണൽ സെക്രട്ടറി സജീഷ്‌ ടോം കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

5636e0b524be1.jpg

തുടർന്ന് നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഓസ്റ്റിൽ അഗസ്റ്റ്യൻ സ്വാഗതവും പ്രസിഡന്റ്‌ സണ്ണി മത്തായി അദ്ധ്യക്ഷ പ്രസംഗവും നടത്തി. നാഷണൽ സെക്രട്ടറി സജീഷ്‌ ടോം എല്ലാ മത്സരാർത്ഥികൾക്കും ആശംസകൾ നേർന്നൂ.

5636e11943509.jpg

റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായി, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കോഓര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളം, അബ്രാഹം ലൂക്കോസ്, കുഞ്ഞുമോന്‍ ജോബ് എന്നിവര്‍ പരിപാടികളുടെ  സുഗമമായ നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിച്ചു.

യുക്മ സൌത്ത് വെസ്റ്റ്  

5636e211ed3ee.jpg

യുക്മ സൌത്ത് വെസ്റ്റ് റിജിയൻ കലാമേള ഇന്നലെ ഗ്ലോസ്റ്റെർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിപ്റ്റ് സ്കൂളിൽ   വെച്ചാണ്‌ നടന്നത് ഒൻപത് മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.       യുക്മ ദേശിയ വൈസ് പ്രസിഡന്റ്‌ മാമ്മൻ ഫിലിപ്പ് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. അലിഷ മോളുടെ സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടും തങ്ങളുടെ സണ്ണി ചേട്ടന്റെ അകാല നിര്യാണത്തിൽ ഓർമ്മകൾ പുതുക്കി കൊണ്ടുമാണ് ഉത്ഘാടനം നടന്നത്. യുക്മ റിജിയണൽ പ്രസിഡന്റ്‌ സുജു ജോസഫ്‌ നാഷണൽ കമ്മിറ്റി അംഗം ടിട്ടോ തോമസ്‌ റിജിയണൽ സെക്രട്ടറി  കെ എസ് ജോണ്‍സൻ റിജിയണൽ ഭാരവാഹികൾ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. യുക്മ നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ്‌ ആശംസകൾ അറിയിച്ച് സംസാരിച്ചു.

5636e2782e9a0.jpg

ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റും കലാമേള വൈസ് ചെയർമാനുമായ ഡോ ബിജു പെരിങ്ങത്തറ സ്വാഗതവും റിജിയണൽ സെക്രട്ടറി ശ്രീ കെ എസ് ജോണ്‍സണ്‍ നന്ദിയും അർപ്പിച്ച യോഗത്തിൽ അതിഥികളായി യുക്മ നഴ്സസ് ഫോറം പ്രസിഡന്റ്‌ ശ്രീ അബ്രഹാം ജോസ്, പ്രമുഖ സാമൂഹിക പ്രവർത്തകനായ ശ്രീ എബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു. ഏറ്റവും അധികം പോയിന്റ്‌ നേടി ഈ വർഷവും ഗ്ലോസ്റ്റർ ചാമ്പ്യൻ പട്ടം നിലനിർത്തി.

റീജിയണിലെ ഭൂരിപക്ഷം അംഗ അസോസിയേഷനുകളും പങ്കെടുത്ത കലാമേളയിൽ ഗ്ലോസ്റ്റർ മലയാളി അസോസിയേഷനിൽ നിന്നുള്ള   ഷോണ ഷാജി കിഡ്സ്‌ വിഭാഗത്തിൽ ചാമ്പ്യനായി. സബ് ജൂനിയർ വിഭാഗത്തിൽ ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ തന്നെ ബെനിറ്റ ബിനുമോൻ ചാമ്പ്യനായപ്പോൾ ജൂനിയർ വിഭാഗത്തിൽ ബേസിംഗ്സ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ സോണ്‍സി സാം ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ഈ വർഷം യുക്മ ഏർപ്പെടുത്തിയ മലയാളം ഭാഷാ കേസരി പുരസ്കാരവും നേടിയത് സോണ്‍സി സാം തന്നെയാണ്. സീനിയർ തലത്തിൽ ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ തന്നെ ഫ്രാങ്ക്ലിൻ ഫെർണാണ്ടസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയതോടൊപ്പം കലാമേള കലാപ്രതിഭ പുരസ്കാരവും നേടി ഗ്ലോസ്റ്റർ മലയാളി അസോസിയേഷന് അഭിമാനമായി.

ഗ്ലോസ്റ്ററിന്റെ തന്നെ ബിന്ദു സോമൻ പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയം നേടി കലാതിലകമായപ്പോൾ ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ റീജിയണിലെ മികച്ച അസോസിയേഷനുകളിൽ ഒന്നായി മാറി. ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ ഓവറാൾ ചാമ്പ്യനായപ്പോൾ ഡോർസെറ്റ് മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തെത്തി എവർറോളിംഗ് ട്രോഫി നേടി. കലാമേളയിൽ ആദ്യമായി പങ്കെടുത്ത വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ, സ്വിൻഡൻ പോയിന്റ് നിലവാരത്തിൽ മൂന്നാം സ്ഥാനത്തെത്തിയതും ഏറെ ശ്രദ്ധേയമായി. നാഷണൽ സെക്രട്ടറി ശ്രീ സജീഷ് ടോം, നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ്‌ റീജിയണൽ ഭാരവാഹികൾ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ നല്കി.

യുക്മ നോർത്ത് വെസ്റ്റ്  

5636e2d84413e.jpg

നോർത്ത് വെസ്റ്റ് റിജിയന്റെ കലാമേള ഇന്നലെ ബോൾട്ടൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സെയിന്റ് ജെയിംസ്‌ സ്കൂളിലെ കമനീയ വേദിയിൽ വെച്ച് നടന്നു. ദേശിയ ട്രെഷറർ ഷാജി തോമസ്‌ ഉത്ഘാടനം നിർവഹിച്ച കലാമേളയിൽ നാഷണൽ കമ്മിറ്റി നേതാക്കൾ ആയ ആൻസി ജോയ്, വർഗീസ്‌ ജോണ്‍, ദിലീപ് മാത്യു, മനോജ്‌ കുമാർ പിള്ള എന്നിവർ പങ്കെടുത്തു റിജിയൻ പ്രസിഡന്റ്‌ സുജു ജോസഫ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിജോ വർഗീസ്‌ സ്വാഗതം ആശംസിച്ചു.

5636e383455d8.jpg

കലാമേള ആതിഥേയരായ ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ കുര്യൻ ജോർജ്ജു ,നാഷണൽ ജോയിന്റ് സെക്രട്ടറി ആൻസി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വാശിയേറിയ മത്സരങ്ങൾ നടന്നു . മത്സരങ്ങൾക്കൊടുവിൽ വാറിംഗ്റ്റൻ മലയാളി അസോസിയേഷൻ ഏറ്റവും കുടുതൽ പോയിന്റ്‌ നേടി ചാമ്പ്യൻ പട്ടം അണിഞ്ഞു. ആതിഥേയരായ ബോൾട്ടൻ മലയാളി അസോസിയേഷൻ തൊട്ടു പിന്നാലെ രണ്ടാം സ്ഥാനം നേടി. മലയാളി അസോസിയേഷൻ ഓഫ് പ്രെസ്ട്ടൻ  മുന്നാം സ്ഥാനം നേടി.

5636e3b1e7d80.jpg

വാറിംഗ്റ്റൻ മലയാളി അസോസിയേഷൻ അംഗങ്ങൾ ആയ ഡോണ ജോഷ്‌ കലാതിലകവും . ഡിയോണ്‍ ജോഷ്‌ കലാപ്രതിഭയും ആയപ്പോൾ ഒരു വീട്ടിലേക്കു തന്നെ രണ്ടു സമ്മാനം ലഭിച്ചു എന്ന  പ്രത്യേകതയും സ്വന്തമായി. മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിൽ നിന്നുള്ള   അപർണ നായർ കിഡ്സ്‌ വിഭാഗത്തിലെ ചാമ്പ്യൻ ആയി സീനിയർ വിഭാഗത്തിൽ ജോബി സൈമണ്‍ ചാമ്പ്യൻ ആയി. ആർട്സ് കോ ഓർഡിനെറ്റർ സുനിൽ മാത്യു നന്ദി പറഞ്ഞു. പരിപാടികൾക്ക്‌ വൈസ് പ്രസിഡന്റ്‌ ജോബ്‌ ജോസഫ്‌, ട്രഷറർ ലിജു മാനുവൽ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം കൊടുത്തു.      




കൂടുതല്‍വാര്‍ത്തകള്‍.