CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 39 Seconds Ago
Breaking Now

UKKCA യുടെ നേതൃത്വത്തിൽ നടക്കുന്ന നാലാമത് അഖില യുകെ ബാറ്റ്മിന്റൻ ടൂർണമെന്റിനു ഒരുക്കങ്ങൾ പൂർത്തിയായി

UKKCA യുടെ നേതൃത്വത്തിൽ നടക്കുന്ന നാലാമത് ചാമ്പ്യൻഷിപിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക കമ്മറ്റി അറിയിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനോടൊപ്പം ക്നാനായ സമുദായംഗങ്ങളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയും ശാരീരിക മാനസീക വളർച്ചയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുറോപ്പിലെ തന്നെ ഏറ്റവും വലിയ കെട്ടുറപ്പുള്ള അസോസിയേഷനുകളിൽ ഒന്നാണ് UKKCA. ഈ വരുന്ന ശനിയാഴ്ച രാവിലെ 10:30  മുതൽ വൈകിട്ട് 7:30 വരെ വാറ്റ്ഫൊർടിലെ തോമസ്‌ പാർമിട്ടെർ സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ നടക്കുക.

കഴിഞ്ഞ വർഷത്തേതു പോലെതന്നെ ഈ വർഷവും UKKCA ജോയിന്റ് ട്രഷറർ റിജോണ്‍ താമടമാണ് ബാറ്റ്മിന്റൻ മത്സരങ്ങളുടെ കോ - ഓർഡനെറ്റർ. തുടർച്ചയായി വിജയകരമായ പ്രവർത്തനങ്ങളാൽ സമൂഹത്തിനും സമുദായ അംഗങ്ങൾക്കും പുത്തൻ ഉണർവും പ്രചോദനവും നൽകികൊണ്ടിരിക്കുകയാണ് UKKCA  എന്ന സംഘടന. രാവിലെ 10:30 നു ആരംഭിക്കുന്ന ടൂർനമെന്റിൽ 60 ഓളം മാത്സരാർത്ഥികളാണ് മാറ്റുരക്കുന്നത്. വൈകിട്ട് 7 മണിയോടെ സമാപിക്കത്തക്ക രീതിയിൽ 6 കോർട്ടുകളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ബാറ്റ്മിന്റൻ ടൂർണമെന്റുകളുടെ ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നായ മെൻസ് ഡബിൽസിന്റെ വിജയികൾക്ക് ലഭിക്കുന്നത് എം.കെ ജോസഫ്‌ മാദവപ്പള്ളിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ആഷിൻ സിറ്റി ടൂർസ് ആൻഡ്‌ ട്രാവൽസ്‌ ലിമിറ്റഡ് സ്പോൻസർ ചെയുന്ന 201 പൌണ്ടിന്റെ കാഷ് പ്രൈസുമാണ്. രണ്ടാമതും മൂന്നാമതും എത്തുന്ന വിജയികൾക്ക് UKKCA സ്പോൻസർ ചെയുന്ന 151 പൌണ്ടിന്റെയും 101 പൌണ്ടിന്റെയും ക്യാഷ് പ്രൈസും ട്രോഫിയുമാണ് നാലാം സമ്മാനത്തിനർഹരാകുന്ന ടീമിന് ലഭ്യമാകുന്ന 51 പൌണ്ടും ട്രോഫിയും സ്പോണ്‍സർ ചെയ്തിരിക്കുന്നത്‌ UKKCA യുടെ ശക്തമായ യൂണിറ്റുകളിൽ ഒന്നായ ബിർമിങ്ങ്ഹാം യൂണിറ്റാണ്.

മിക്സെഡു ഡബിൾസിന്റെ വിജയികളെ കാത്തിരിക്കുന്നത് യഥാക്രമം UKKCA സ്പോൻസർ ചെയുന്ന 151 പൌണ്ടിന്റെ ക്യാഷ് പ്രൈസും ട്രോഫിയും UKKCA സ്പോൻസർ ചെയുന്ന 101 പൌണ്ടിന്റെ ക്യാഷ് പ്രൈസും ട്രോഫിയും UKKCA സ്പോൻസർ ചെയുന്ന 75 പൌണ്ടിന്റെ ക്യാഷ് പ്രൈസും ട്രോഫിയും ചിന്നാസ് കാറ്ററിംഗ് സ്പോൻസർ ചെയുന്ന 51 പൌണ്ടും ട്രോഫിയും ആണ്.




കൂടുതല്‍വാര്‍ത്തകള്‍.