CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 23 Seconds Ago
Breaking Now

ബ്രിസ്‌ക ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നവംബര്‍ 14ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മുൻ വർഷങ്ങളിലെതുപോലെ വാശിയേറിയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിനായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു.

ഈ വര്‍ഷത്തെ ബ്രിസ്‌ക ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്  നവംബര്‍ 14ന്  ബ്രിസ്റ്റൊളിലെ കിങ്ങ്സ് വുഡ് ലെഷെർ  സെന്ററില്‍ വെച്ച് നടത്തുന്നു.ശനിയാഴ്ച രാവിലെ  11.30 മുതല്‍ 6 മണിവരെയാണ് ടൂര്‍ണമെന്റ്. ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷന്‍ അരംഭിച്ചിരിക്കുന്നു. ബ്രിസ്‌ക  അംഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 15 പൗണ്ടാണ്.മറ്റ് അംഗങ്ങള്‍ക്ക് 20 പൗണ്ടും. വാശിയേറിയ മത്സരമായിരിക്കും ഇക്കുറിയുമെന്ന് പ്രതീക്ഷിക്കാം.ടീമില്‍ വിജയിക്കുന്നവര്‍ക്ക് 101 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കും.രണ്ടാം സമ്മാനം 75 പൗണ്ടും ട്രോഫിയുമാണ് . മത്സരങ്ങളിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ ഉടന്‍ മത്സരത്തിനായി  രജിസ്റ്റര്‍ ചെയ്യണമെന്ന് ബ്രിസ്ക പ്രസിഡണ്ട്‌  തോമസ്‌ ജോസഫ്‌ , സെക്രട്രറി ജോസ് തോമസ്‌ എന്നിവർ അഭ്യർത്ഥിക്കുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് : നിതിന്‍ ലൂക്ക് - 07453283764 നെയ്‌സെന്റ് ജേക്കബ്-07809444940 സ്ഥലം: കിങ്ങ്സ് വുഡ് ലെഷെർ സെന്റർ  ചര്‍ച്ച് റോഡ് സ്‌റ്റേപില്‍ ഹില്‍ BS1 6RH​  




കൂടുതല്‍വാര്‍ത്തകള്‍.