CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 54 Seconds Ago
Breaking Now

നജീബിനും അരുണിനും വൃന്ദക്കും മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉജ്ജുല സ്വീകരണം നൽകി, ട്രാഫോർഡ് മലയാളീ അസോസിയേഷൻ വാർഷിക ആഘോഷം വർണ്ണാഭമാകും

പ്രശസ്ത മലയാള സിനിമ പിന്നണി ഗായകരായ നജീം അർഷാദിനും, അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇന്നലെ വൈകീട്ട് 6.30ന് ദുബായിൽ നിന്നും എമിരേറ്റ്സ് എയർലൈൻസിൽ മാഞ്ചസ്റ്ററിൽ വന്നുചേർന്ന ഗായകർക്ക് ട്രാഫോർഡ് മലയാളീ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും സ്വീകരണം നൽകി. ദശാബ്ദി ആഘോഷിക്കുന്ന ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ സമാപന പരിപാടിയായ ദശസന്ധ്യ ഈ വരുന്ന ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഫോറം സെന്ററിൽ വൈകിട്ട് നാലു മണിക്ക് നടക്കുമ്പോൾ അതിൽ ഗാനമാധുര്യം നൽകാനാണ് നജീം അർഷാദും സംഘവും വന്നു ചേർന്നിരിക്കുന്നത്.

ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഏകദേശം പൂർണ്ണമായും വിറ്റു തീർന്നതായി ഭാരവാഹികൾ അറിയിച്ചു. നജീം അർഷാദിനും, അരുണ്‍ ഗോപനും വൃന്ദാ ഷെമീറിനും പുറമേ പ്രശസ്തരായ ഓർക്കസ്ട്ര ടീമിന്റെ സാനിധ്യവും, മാഞ്ചസ്റ്ററിലെ പ്രശസ്തരായ ഡാൻസ് ടീമിന്റെ കലാപരിപാടികളും ദശസന്ധ്യയെ വർണ്ണാഭമാക്കും. പരിപാടിയുടെ വിജയത്തിനായി കർമനിരതരായി ട്രാഫോർഡ് മലയാളീ അസോസിയേഷനിലെ മുപ്പതോളം പ്രവർത്തകർ പ്രവർത്തിച്ചു വരുന്നു. സുരക്ഷാ ചുമതല നിർവഹിക്കുന്നതിനായി പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും ഏൽപ്പിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.  

ട്രാഫോർഡ് മലയാളീ അസോസിയേഷന്റെ ദശാബ്ദി ആഘോഷം വിജയിപ്പിക്കുന്നതിനായി മാഞ്ചസ്റ്ററിലെ മറ്റു അസോസിയേഷനുകളും സജീവമായി പ്രവർത്തിക്കുന്നു. ദശസന്ധ്യയുടെ ഭാഗമായി ഫോറം സെന്ററിൽ മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം ഒരുക്കുന്നതിന് വേണ്ടി യോർക്കിലെ കോക്നട്ട് ലഗൂണ്‍ വക പ്രതേക സ്റ്റാളുകൾ പ്രവർത്തിക്കും.

ദശാബ്ദി ആഘോഷം ദശസന്ധ്യയുടെ ഉത്ഘാടനം ഇന്ത്യൻ കോണ്‍സുലർ ജനറൽ (ബിർമ്മിംഗ്ഹാം) ശ്രീ. ജെ.കെ ശർമ്മ നിർവഹിക്കും. സ്വരം മാഗസിൻ പ്രകാശനം M.P മേരി റോബിൻസനും തുടർന്നു ക്രോയിടോണ്‍ മുൻ ചെയർമാൻ ശ്രീമതി മഞ്ജു, ഷാഹുൽ ഹമീദ്, ശ്രീ. സാബു കുര്യൻ, ഡോ. സിബി വേകത്താനം, അഡ്വ. റെൻസണ്‍ തുടിയാൻപ്ലാക്കൽ എന്നിവർ അഭിസംബോധന ചെയ്യും. 

 

മാഞ്ചസ്റ്റർ എയർപോർട്ടിൽ നടന്ന സ്വീകരണത്തിൽ ഡോ. സിബി വേകത്താനം, അഡ്വ. റെൻസണ്‍ തുടിയാൻപ്ലാക്കൽ, ജോർജജ് തോമസ്, സാജു ലാസർ, ഷിജു ചാക്കോ, ബിജു ചെറിയാൻ, ചാക്കോ ലൂക്ക്, സിന്ധു സ്റ്റാൻലി, ഷിബി റെൻസണ്‍, ഡോളി സിബി, ആശ ഷിജു എന്നിവർ നേതൃത്വം നൽകി .




കൂടുതല്‍വാര്‍ത്തകള്‍.