CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 4 Seconds Ago
Breaking Now

സമ്പൂർണ്ണ അവയവദാന, സ്റ്റെം സെൽ രജിസ്ട്രേഷൻ സഫലമാക്കിയ യുകെയിലെ ആദ്യ മലയാളി സംഘടന ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന് ഉപഹാറിന്റെ ആദരം

ഉപഹാറുമായി കൈകോർത്തു കൊണ്ട് നൂറു ശതമാനം അംഗങ്ങളേയും ഓർഗൻ ആൻഡ്‌ സ്റ്റെം സെൽ ഡോണേഷൻ രജിസ്റ്ററിൽ പങ്കാളികളാക്കി ജി.എം.എ. കൈവരിച്ച നേട്ടത്തിന്റെ പ്രഖ്യാപനവും അവാർഡ് ദാനവും യുക്മ സൌത്ത് വെസ്റ്റ് റീജിയണൽ കലാമേളയോടനുബന്ധിച്ച് ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ലളിതമായ ചടങ്ങിൽ വച്ചു ഉപഹാർ പ്രതിനിധികളായ ശ്രീ. അസിയും (യുക്മ പ്രസിഡന്റ്‌) ബിനു പീറ്ററും ചേർന്ന് നിർവഹിച്ചു. ജി.എം.എ. പ്രസിഡന്റ്‌ ഡോ. ബിജു പെരിങ്ങത്തറയും സെക്രട്ടറി ശ്രീ. എബിൻ ജോസും അവാർഡ് ഏറ്റുവാങ്ങി.

563c41cc843fb.jpg

മനുഷ്യത്വം വാക്കുകളിൽ മാത്രമായി ഒതുങ്ങി പോകുന്ന ഇന്നത്തെ കാലത്ത്, എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകൾ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് വീണ്ടും പരിചയപ്പെടുത്തിയ ഫാ. ഡേവിസ് ചിറമ്മലിന്റേയും അവയവ ദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. അജിമോൾ പ്രദീപിന്റെയും സാന്നിധ്യത്തിൽ 2013 ജൂലൈയിൽ ഗ്ലോസ്റ്റർഷെയറിൽ തുടങ്ങി വച്ച അവയവദാന ബോധവൽക്കരണ മിഷന്റെ സഫലീകരണമാണ് അന്നേ ദിവസം നടന്നത്.

563c41febb407.jpg

രണ്ടര വർഷത്തെ തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിലും യോജിച്ച സ്റ്റെം സെൽ കണ്ടെത്താനാകാതെ ഈയിടെ മരണത്തിന് കീഴടങ്ങിയ ജേസന് വേണ്ടിയായിരുന്നു ഗ്ലോസ്റ്റർഷെയർ മലയാളികൾ 2013 ഡിസംബറിൽ ജി.എം.എ. മുൻ സെക്രട്ടറി ഷാജി കുര്യന്റെ നേതൃത്വത്തിൽ സ്റ്റെം സെൽ ഡൊണേഷൻ കാമ്പെയിൻ തുടങ്ങി വച്ചത്.

സന്നദ്ധ രംഗത്ത് എപ്പോഴും മുൻ നിരയിൽ നില്ക്കുന്ന ജി.എം.എ. യുടെ ഈ ചരിത്ര നേട്ടം മറ്റ്  അസോസിയേഷനുകൾ കൂടി ഏറ്റെടുത്തുകൊണ്ട് യുകെയിലെ മൊത്തം മലയാളി സമൂഹം അവയവദാന രംഗത്തേക്ക് കടന്ന് വരണമെന്ന് ശ്രീ. അസി ആഹ്വാനം ചെയ്യുകയുണ്ടായി. അവയവദാനമെന്ന സുകൃത സന്ദേശം ഏഷ്യൻ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉപഹാർ ചെയർമാൻ ഡോ. ആബിദ് തന്റെ സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്തു.

563c42ae3fac7.jpg

സന്ദർലാന്റിലുള്ള സിബി തോമസ്‌, യുക്മ പ്രസിഡന്റ്‌ അസി എന്നിവരെ പോലെ അവയവദാനത്തിലൂടെ വർഷങ്ങൾക്ക് മുമ്പേ ഗ്ലോസ്റ്റർഷെയർ മലയാളികൾക്ക്‌ വലിയ മാതൃക നല്കിയ ജി.എം.എ. അംഗവും ഉപഹാർ പ്രതിനിധിയുമായ ബിനു പീറ്ററിന്റെ   നിശ്ചയദാർഡ്യത്തിനു പിന്നിൽ അണിനിരന്ന് ഈയൊരു ജീവൻ രക്ഷാ ദൌത്യം വിജയമാക്കിയ ഗ്ലോസ്റ്റർഷെയറിലെ എല്ലാ ഉപഹാർ വോളണ്ടിയേഴ്സിനും ശ്രീ. ലോറൻസ് പെല്ലിശ്ശേരി നന്ദി അറിയിച്ചു. അവയവദാന രംഗത്ത് ഗ്ലോസ്റ്റർഷെയറിലെ മറ്റ് ഏഷ്യൻ സമൂഹങ്ങളുടെ ക്രിയാത്മക സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള കർമ്മ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ഉപഹാർ പ്രാദേശിക ടീമിന്റെ അടുത്ത ലക്‌ഷ്യം.

യുകെയിലുള്ള ഏഷ്യൻ സമൂഹങ്ങളിൽ അവയവദാന ബോധവത്ക്കരണ രംഗത്ത് സമ്പൂർണ്ണ സാക്ഷരത ലക്‌ഷ്യം വച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളുമായി സധൈര്യം മുന്നോട്ടു പോകാൻ ഉപഹാറിന് കരുത്ത് പകരുന്നതാണ് ഗ്ലോസ്റ്റർഷെയർ മലയാളികളുടെ ഈയൊരു വിജയമെന്ന് ഉപഹാർ നാഷണൽ കോർഡിനേറ്റേഴ്സ് അഭിപ്രായപ്പെട്ടു.

 






 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.