CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 22 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനം 2015 നവംബര്‍ 14 ശനിയാഴ്ച......

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവഭാരത ശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നവംബര്‍ 14 ശനിയാഴ്ച "ശിശുദിനാഘോഷം 2015" എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷനിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കികൊണ്ടാണ് M.M.C.A ശിശുദിനം സംഘടിപ്പിക്കുന്നത്.

നവംബര്‍ 14 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 2 മണിവരെയാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വിഥിന്‍ഷോ സെന്റ് ആന്റണീസ് പാരീഷ് സെന്ററിലാണ് ശിശുദിനാഘോഷങ്ങള്‍ നടക്കുക. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച പെയിന്റിംഗ് മത്സരം, മെമ്മറി ടെസ്റ്റ്, സ്‌പെല്ലിംഗ് ടെസ്റ്റ്, ഫാന്‍സി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങളാണ് നടത്തുന്നത്. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ശിശുദിനാഘോഷം വന്‍ വിജയമാക്കാന്‍ മുഴുവന്‍ അംഗങ്ങളുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ അംഗങ്ങളേയും കുട്ടികളേയും ശിശുദിനാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയ്ക്ക് വേണ്ടി സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

പരിപാടി നടക്കുന്ന സ്ഥലം

സെന്റ് ആന്റണീസ് പാരീഷ് സെന്റര്‍.

പോര്‍ട്ട് വേ, വിഥിന്‍ഷോ

മാഞ്ചസ്റ്റര്‍ M22 0WR




കൂടുതല്‍വാര്‍ത്തകള്‍.